Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:29 AM GMT Updated On
date_range 2018-04-27T10:59:59+05:30വിദേശികളെ അകറ്റുന്ന പ്രചാരണം ഒഴിവാക്കണം^ മന്ത്രി കടകംപള്ളി
text_fieldsവിദേശികളെ അകറ്റുന്ന പ്രചാരണം ഒഴിവാക്കണം- മന്ത്രി കടകംപള്ളി തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ദൗർഭാഗ്യകരമായ മരണത്തിെൻറ മറപിടിച്ച് വിദേശ സഞ്ചാരികളെ അകറ്റുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തെ കുറിച്ചുള്ള ചെറിയൊരു പ്രചാരണം പോലും ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും. കേരളമാകെ ലിഗയുടെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ തിരോധാനത്തിൽ ഇത്രയും വലിയ ഒരു അന്വേഷണം സംസ്ഥാനത്ത് ആദ്യമാണ്. അവരെ കണ്ടെത്തിയില്ലെന്നത് ശരി തന്നെ. ആളെ കണ്ടെത്തിയില്ലെന്നുവെച്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുറ്റപ്പെടുത്താനാവില്ല. ഒാഖി ദുരന്തത്തിൽ 92 േപരെ ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെ, തിരച്ചിൽ നടന്നില്ലെന്ന് പറയാൻ പറ്റുമോ. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സർക്കാറിന് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ബന്ധുക്കളെ കാണാൻ മുഖ്യമന്ത്രി വിസ്സമ്മതിച്ചെന്നാണ് മറ്റൊരു പരാതി. കൊച്ചിയിൽ ഒരു പരിപാടിക്ക് പോകുന്നതിനിടെ കാണാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുെട ഒാഫിസ് അവരോട് പറഞ്ഞത്. വേറെ എത്ര ദിവസം മുഖ്യമന്ത്രിയെ കാണാമായിരുന്നു. ആരോപണമുന്നയിച്ച സാമൂഹിക പ്രവർത്തകക്ക് തിരുവനന്തപുരത്തെ മന്ത്രിയെന്ന നിലക്ക് എന്നോട് കാര്യം പറയാമായിരുന്നു. ഒരു േഫാൺ പോലും ഇതിനായി വിളിച്ചിട്ടില്ല. വിദേശികളുടെ സുരക്ഷക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കും. ടൂറിസം പൊലീസിെൻറ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്നും കടകംപള്ളി പറഞ്ഞു.
Next Story