Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:26 AM GMT Updated On
date_range 2018-04-27T10:56:59+05:30സി.പി.െഎ പാർട്ടി കോൺഗ്രസിൽ ശ്രദ്ധാകേന്ദ്രമായി കനയ്യകുമാർ
text_fieldsകൊല്ലം: സി.പി.െഎ പാർട്ടി കോൺഗ്രസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളിൽ ശ്രദ്ധാകേന്ദ്രമായി കനയ്യകുമാർ. സമ്മേളന പ്രതിനിധികളും റെഡ് വളൻറിയർമാരുമടക്കം ജെ.എൻ.യു സമരനായകനുമായി സംസാരിക്കാനും സെൽഫിയെടുക്കാനുമുള്ള തിരക്കിലായിരുന്നു. പൊലീസ് സുരക്ഷയിലാണ് കനയ്യകുമാർ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. രാവിലെ സമ്മേളന നഗരിയിൽ എത്തിയപ്പോൾതന്നെ പാർട്ടി പ്രവർത്തകർ ചുറ്റുംകൂടി. രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട സമരവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞവരോട് അതേക്കുറിച്ച് വിശദമായി മറുപടി നൽകി. പ്രതിനിധി സമ്മേളനത്തിെൻറ ഉദ്ഘാടനം കഴിഞ്ഞ് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴും മൊബൈൽ കാമറയുമായി സെൽഫി പ്രേമികളെത്തി. പാർട്ടികോൺഗ്രസിൽ ബിഹാറിൽനിന്നുള്ള പ്രതിനിധിയാണ് കനയ്യകുമാർ പെങ്കടുക്കുന്നത്. ജെ.എൻ.യുവിലെ ഗവേഷണം ഈവർഷം അവസാനിപ്പിച്ച് തീസിസ് സമർപ്പിേക്കണ്ടതിനാൽ അതുമായി ബന്ധപ്പെട്ട തിരക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. 'കേരളത്തിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഏറെ സന്തോഷത്തോടെയാണ് പെങ്കടുക്കുന്നത്. വർഗീയതക്കെതിരായ കേരള മോഡൽ പ്രതിരോധം രാജ്യമാകെ വ്യാപിപ്പിക്കണം. എങ്കിൽ മാത്രമേ സംഘ്പരിവാറിനെ തറപറ്റിക്കാനാവൂ. വികസനരംഗത്തെ കേരള മാതൃക രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും പിന്തുടരാവുന്നതാണ്. ഇടതുപാർട്ടികൾ കോൺഗ്രസുമായി ചേർന്ന് വിശാല മതേതര ബദൽ ഉയർത്തിയെങ്കിൽ മാത്രമേ സംഘ്പരിവാറിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ കഴിയൂവെന്നാണ് താൻ കരുതുന്നത്. സി.പി.ഐ, സി.പി.എം പാർട്ടി കോൺഗ്രസുകൾ ഇക്കാര്യം ഗൗരവമായി ചർച്ചചെയ്യുന്നതിൽ സന്തോഷമുണ്ട്. മതേതര െഎക്യം രാജ്യത്തിെൻറ ഭാവിക്ക് ഗുണംചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. 31 ശതമാനം വോട്ട് വിഹിതമുള്ള ബി.ജെ.പിയെ പരാജയെപ്പടുത്താൻ ശേഷിക്കുന്ന 69 ശതമാനം യോജിക്കുക മാത്രമാണ് മുന്നിലുള്ളവഴി. അതിനാവണം എല്ലാവരുടെയും ശ്രമമെന്നും കനയ്യകുമാർ പറഞ്ഞു. എസ്. ഷാജിലാൽ
Next Story