Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:26 AM GMT Updated On
date_range 27 April 2018 5:26 AM GMTനാടിന് ഉത്സവമായി ഗവ. എച്ച്.എസ്.എസിലെ മികവുത്സവം
text_fieldsbookmark_border
പുനലൂർ: . പ്രത്യേകം അലങ്കരിച്ച വാഹനങ്ങളിൽ എത്തിയ കുട്ടികൾ ജാസ് ഉപകരണ സംഗീതവും കുച്ചിപ്പുടിയും ഉൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജില്ല, സംസ്ഥാന മത്സരങ്ങളിൽ മികവുതെളിയിച്ച വിദ്യാർഥികളായ എലിസബത്ത് തോമസിെൻറയും ദേവപ്രിയയുടേയും നേതൃത്വത്തിലായിരുന്നു മികവുത്സവം അരങ്ങേറിയത്. മണിയാർ ജങ്ഷനിൽ തുടക്കംകുറിച്ച കലാപരിപാടി നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. തൊളിക്കോട്, കല്ലുമല, പേപ്പർമിൽ, കാര്യറ തുടങ്ങിയ ഗ്രാമങ്ങളിലും പട്ടണത്തിലെ കെ.എസ്.ആർ.ടി.സി ജങ്ഷൻ, മാർക്കറ്റ്, പോസ്റ്റ് ഒാഫിസ് ജങ്ഷൻ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചു. പ്രിൻസിപ്പൽ എം. റമീലബീവി, എച്ച്.എം. വിക്ടോറിയ, അധ്യാപകരായ റെനി ആൻറണി, പി.എച്ച്. മുഹമ്മദ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. അധ്യാപകരായ ജി. അനിൽ, എസ്.എസ്. സന്ധ്യ, ജ്യോതി, റീന, ബിന്ദു, കെ.എസ്. ഗിരിജ, രശ്മി, വത്സല, അജു എസ്.തമ്പി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story