Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:23 AM GMT Updated On
date_range 2018-04-27T10:53:56+05:30കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
text_fieldsപാറശ്ശാല: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ. അമരവിള ചെക്ക്പോസ്റ്റിൽ പരിശോധനക്കിടെ ശ്രീകാര്യം കാര്യവട്ടം കൃഷ്ണഭാഗം വീട്ടിൽ രാഹുൽ (24), പാങ്ങാപ്പാറ മാങ്കുഴി പ്രാഞ്ചിയിൽ ലൈനിൽ ആകാശ് ഗിരീഷ് (23) എന്നിവരാണ് പിടിയിലായത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന നാലരക്കിലോ കഞ്ചാവും 140 ഗ്രാം ഹാഷിഷ് ഓയിലും ഇവരിൽനിന്ന് പിടികൂടി. വ്യാഴാഴ്ച രാവിലെ 11.-30 ഒാടെ നാഗർകോവിലിൽനിന്ന് എറണാകുളത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിൽ നിന്നാണ് പിടികൂടിയത്. പ്രതികൾ ഇവ തമിഴ്നാട്ടിലെ ഒസൂറിൽനിന്നുമാണ് വാങ്ങിയത്. തിരുവനന്തപുരത്തും കാര്യവട്ടം കോളജ് കേന്ദ്രീകരിച്ചും വിൽപന നടത്തുന്നതിനാണ് കഞ്ചാവും ഹാഷിഷ് ഒായിലും എത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സി.ഐ ഷിബു, ഇൻസ്പെക്ടർമാരായ ഷമീർ, തങ്കരാജ്, പ്രിവൻറീവ് ഓഫിസർ സുധീർ, സി.ഇ.ഒമാരായ സജിത്, ഉദയൻ, ബിജു എന്നിവരടങ്ങുന്ന സംഘത്തിെൻറ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കും.
Next Story