Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 10:53 AM IST Updated On
date_range 27 April 2018 10:53 AM ISTഐ.ഒ.ടി-ക്ക് കൂടുതൽ കരുത്ത്: കേരളത്തിലെ ആദ്യ ലോറ പൊതുശൃംഖലയുമായി ഐസിഫോസ് ടെക്നോപാർക്കിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഇൻറർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യയായ ഇൻറർനെറ്റ് ഓഫ് തിങ്സിന് (ഐ.ഒ.ടി) വേണ്ടി കേരള സർക്കാറിെൻറ സ്വതന്ത്ര, ഓപൺ സോഴ്സ് സോഫ്റ്റ്വെയർ സ്ഥാപനമായ ഐസിഫോസ് സജ്ജമാക്കിയ കുറഞ്ഞ ഈർജത്തിൽ പ്രവർത്തിക്കുന്ന ശൃംഖലക്ക് തുടക്കമായി. ഐ.ടി സെക്രട്ടറി എം. ശിവശങ്കർ നൂതന വയർലെസ് ശൃംഖല ഉദ്ഘാടനം ചെയ്തു. ഇൻറർനെറ്റ് ഓഫ് തിങ്സ് ഭാവിയിൽ വ്യാപകമാകുമ്പോൾ അതിനുവേണ്ടി ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞതും കൂടുതൽ ദൂരപരിധി കിട്ടുന്നതും അതേസമയം സുരക്ഷിതവുമായ ആശയവിനിമയ ശൃംഖലയാണ് ലോറ. ടെക്നോപാർക്കിന് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ലോറ സാങ്കേതികവിദ്യയിലധിഷ്ഠിതമാണ്. പ്രവർത്തനത്തിന് വളരെകുറച്ച് ഈർജംമതി എന്നതാണ് ഇതിെൻറ പ്രത്യേകത. ഐ.ഒ.ടി മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ, ഗവേഷകർ എന്നിവർക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. ദ തിങ്സ് നെറ്റ്വർക്ക് പോലെയുള്ള ഫ്രീ-ഓപൺ ഐ.ഒ.ടി സമൂഹങ്ങളുമായി ചേർന്ന് െഡവലപർമാർക്കും സംരംഭകർക്കും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഐസിഫോസ് തീരുമാനിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story