Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരുനാഗപ്പള്ളി ടൗണിലെ...

കരുനാഗപ്പള്ളി ടൗണിലെ ഓട നിറഞ്ഞൊഴുകുന്നു: വ്യാപാരികൾ ദുരിതത്തിൽ

text_fields
bookmark_border
കരുനാഗപ്പള്ളി: ദേശീയപാതക്ക് വശത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വീണ്ടും ഓട നിറഞ്ഞു പൊട്ടിയൊഴുകുന്നു. വ്യാപാര സ്ഥാപനങ്ങളുടെയും ഓട്ടോ സ്റ്റാൻഡിനും സമീപത്തായാണ് ഒാട നിറഞ്ഞൊഴുകുന്നത്. ഓടയിൽനിന്ന് കക്കൂസ് മാലിന്യം നിറഞ്ഞ മലിനജലം പുറത്തേക്ക് ഒഴുകുന്നതുകാരണം ദുരിതമനുഭവിക്കുകയാണ് ടൗണിലെ കച്ചവടക്കാരും യാത്രക്കാരും. ഒരുമാസത്തിനുള്ളിൽ ഓട കവിഞ്ഞൊഴുകുന്നത് നിരവധി തവണയായി. വ്യാപരികളും ഓട്ടോ തൊഴിലാളികളും ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും നഗരസഭക്ക് കുലുക്കമില്ല. നഗരത്തിലെ ബാർ ഹോട്ടലുകൾ സ്വകാര്യ ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മാലിന്യം ഒഴുക്കിവിടുന്നത് ഓടയിലേക്കാണെന്ന പരാതിയാണുള്ളത്. സുമനസ്സുകളുടെ കനിവിൽ ഭൂമിയായി; ഷാനവാസിന് ഇനി വീടുവേണം കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷനില്‍ ദേശീയപാതയോരത്തെ മരച്ചുവട്ടിൽ പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയാക്കി താമസവും ചെരുപ്പ് തുന്നലുമായി വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന ഷാനവാസിന് സ്വന്തമായി കിടപ്പാടം എന്ന സ്വപ്നം സഫലമാവാൻ വഴിതെളിയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാതാപിതാക്കളും ഷാനവാസും സഹോദരങ്ങളുമടങ്ങുന്ന കുടുംബം കരുനാഗപ്പള്ളിയിൽ താമസം തുടങ്ങിയത്. ഇതിനിടെ ഷാനവാസി​െൻറ രണ്ട് സഹോദരങ്ങളെ കൊച്ചിയിൽവെച്ച് കാണാതായി. ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഷാനാവസി​െൻറയും കുടുംബത്തി​െൻറയും ദുരവസ്ഥ ഒരുവർഷം മുമ്പ് 'മാധ്യമം' വാർത്തയാക്കിയിരുന്നു. അനാഥാലയത്തിൽ കഴിഞ്ഞുവന്ന സഹോദരങ്ങളെ പിന്നീട് കണ്ടെത്തി. കരുനാഗപ്പള്ളി കെ.ആർ.ഡി.എ സെക്രട്ടറി അനില്‍ മുഹമ്മദാണ് സോഷ്യൽ മീഡിയയിലൂടെ വിഷയം ജനശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറും എ.ഐ.സി.സി അംഗവുമായ സി.ആര്‍. മഹേഷ് ഷാനവാസിന് ഒരു വീട് നിര്‍മിച്ചുനല്‍കണമെന്ന സന്ദേശവുമായി രംഗത്തെത്തി. അദ്ദേഹം ചെയര്‍മാനായും അനില്‍മുഹമ്മദ് കണ്‍വീനറായും ഒരു സഹായസമിതി രൂപവത്കരിച്ചു. സമിതി രൂപവത്കരണവേളയില്‍തന്നെ പലരും സഹായവാഗ്ദാനവും പണവും നല്‍കി. തഴവ കടത്തൂരില്‍ മൂന്നര സ​െൻറ് സ്ഥലം വാങ്ങി കഴിഞ്ഞദിവസം ഷാനവാസി​െൻറയും അനില്‍മുഹമ്മദി​െൻറയും പേരില്‍ കൂട്ടുപ്രമാണം രജിസ്റ്റര്‍ ചെയ്തു. പ്രമാണത്തി​െൻറ കോപ്പി ഷാനവാസിന് കൈമാറി. സുമനസ്സുകള്‍ കനിഞ്ഞാല്‍ വീടൊരുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘാടകർ. കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷനില്‍ നടന്ന പ്രമാണ കൈമാറ്റചടങ്ങില്‍ സലീം പാപ്പാന്‍കുളങ്ങര, ഷാജഹാന്‍ രാജധാനി, സിദ്ദീഖ് മംഗലശ്ശേരി, കരുനാഗപ്പള്ളി ടൗൺ ജുമാമസ്ജിജിദ് ഇമാം മുഹമ്മദ് ഷാഹിദ്ഖാസിമി, അശോകന്‍ എന്നിവർ പെങ്കടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു കരുനാഗപ്പള്ളി: അടിക്കടി ഇന്ധനവില വർധിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് മുന്നിൽ ട്രെയിൻ തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും എ.ഐ.സി.സി അംഗവുമായ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സി.ഒ. കണ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി എത്തിയാണ് ട്രെയിൻ തടഞ്ഞത്. മണ്ഡലം നേതാക്കളായ റാഷിദ് എ.വാഹിദ്, എ. ഷഹനാസ്, എച്ച്.എസ്. ജയ്ഹരി, എസ്. അനൂപ്, അരുൺ രാജ്, രാജീവ്കളേത്ത്, ജി. മഞ്ഞുകുട്ടൻ, അനീഷ് മുട്ടാണിശ്ശേരി, എം.എസ്. ഷിബു, നിയാസ് ഇബ്രാഹിം, വൈ. നിസാം, ജയകുമാർ, ഇർഷാദ് ബഷീർ എന്നിവർ നേതൃത്വം നൽകി. ട്രെയിൻ തടഞ്ഞ യൂത്ത് കോൺഗ്രസുകാരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് രാവിലെ 8.40ന് കൊല്ലത്തേക്കുപോയ മെമു ട്രെയിൻ പുറപ്പെട്ടത്. അരമണിക്കൂർ നേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story