Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:20 AM GMT Updated On
date_range 2018-04-27T10:50:57+05:30p9 second replace news ലൈംഗിക തൊഴിലാളികൾക്കും ന്യൂസിലൻഡിലേക്ക് കുടിയേറ്റ വിസ
text_fieldsവിദേശ പേജിലെ സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ കാലാവസ്ഥക്ക് സ്വാധീനമുണ്ടെന്ന് പഠനം എന്ന വാർത്ത മാറ്റി ഉപയോഗിക്കാം +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ വെലിങ്ടൺ: 15 വർഷം മുമ്പ് ലൈംഗിക തൊഴിലിന് നിയമസാധുത നൽകിയ ന്യൂസിലൻഡ്, ഒരു പടികൂടി കടന്ന് തൊഴിൽ നിപുണത പട്ടികയിൽ ലൈംഗിക തൊഴിലിനെ ഉൾപ്പെടുത്തി. ഇനി സ്ഥിരം വിസയിൽ രാജ്യത്തേക്ക് കുടിയേറുന്നവർക്ക് ലൈംഗിക തൊഴിലാളിയായും ജീവിക്കാം. താൽക്കാലിക വിസയിൽ വരുന്നവർക്ക് ലൈംഗിക തൊഴിൽ വിലക്കിയിട്ടുണ്ട്. കുടിയേറ്റ കാര്യങ്ങളുടെ വെബ്സൈറ്റിലാണ് ഇൗ വിവരങ്ങൾ ഉൾപ്പെടുത്തിയത്. ൈലംഗിക തൊഴിൽ രേഖപ്പെടുത്തി വിസ അപേക്ഷ നൽകുന്നതിന് കർശന നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, വാങ്ങുന്ന പ്രതിഫലം, സെക്കൻഡറി വിദ്യാഭ്യാസം തുടങ്ങിയവ ചില മാനദണ്ഡങ്ങളാണ്. അതേസമയം, രാജ്യത്ത് തൊഴിൽക്ഷാമമുള്ള മേഖലയല്ല ഇതെന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക തൊഴിലാളികൾക്ക് നിയമപരമായ പ്രതിഫലവും അംഗീകാരവും പൊലീസ് സംരക്ഷണവുമുള്ള രാജ്യം കൂടിയാണ് ന്യൂസിലൻഡ്.
Next Story