Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കല രാധാകൃഷ്​ണ​െൻറ...

വർക്കല രാധാകൃഷ്​ണ​െൻറ നിയമസഭ പ്രവർത്തനങ്ങൾ ചരിത്രഭാഗം ^സുധീരൻ

text_fields
bookmark_border
വർക്കല രാധാകൃഷ്ണ​െൻറ നിയമസഭ പ്രവർത്തനങ്ങൾ ചരിത്രഭാഗം -സുധീരൻ തിരുവനന്തപുരം: മുൻ നിയമസഭ സ്പീക്കർ വർക്കല രാധാകൃഷ്ണ​െൻറ നിയമസഭ പ്രവർത്തനങ്ങൾ ചരിത്രത്തി​െൻറ ഭാഗമാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച വർക്കല രാധാകൃഷ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണപ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയനേതാക്കളുമായി ഊഷ്മള ബന്ധം സ്ഥാപിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സംസ്ഥാന നിയമസഭയിലായാലും പാർലമ​െൻറിലായാലും നിയമനിർമാണത്തിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു. അംഗമായിരിക്കുന്ന സമയത്ത് പാർലമ​െൻറിൽ നിയമനിർമാണം എന്നുപറഞ്ഞാൽ ആദ്യം ഉയർന്നുവരുന്നത് വർക്കല രാധാകൃഷ്ണ​െൻറ പേരാണെന്നും സുധീരൻ അനുസ്മരിച്ചു. മുൻ എം.എൽ.എ പിരപ്പൻകോട് മുരളി അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ വി. വിമൽപ്രകാശ്, സെക്രട്ടറി ആർ.കെ. ശ്രീലത കായിക്കര ബാബു, എ. മോഹനൻ, പള്ളിച്ചൽ പ്രമോദ് എന്നിവർ സംസാരിച്ചു. സ്‌കോപ്പോസിനു തുടക്കമായി തിരുവനന്തപുരം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സ്‌കപ്പോസ് -2018' എജുക്കേഷൻ എക്സ്പോ ആൻഡ് കരിയർ ഗൈഡൻസ് വർക്ഷോപ് ആരംഭിച്ചു. ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ വെള്ളിയാഴ്ച നിർവഹിക്കും. ജില്ലാ ശിശുക്ഷേമ സമിതിയിൽ നടക്കുന്ന എജുക്കേഷൻ എക്സ്പോയിൽ നിരവധി പ്രഫഷനൽ/ആർട്സ് ആൻഡ് സയൻസ് കോളജുകൾ, വിവിധ വിദ്യാഭ്യാസ കോച്ചിങ് സ്ഥാപനങ്ങൾ, പ്രസാധകർ, അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് സ​െൻററുകൾ എന്നിവരുടെ സ്റ്റാളുകളും ഔട്ട്ലെറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ഉപരിപഠനത്തിനായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ പദ്ധതികൾ, സ്‌കോളർഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് വൻ വിലക്കുറവിലും തവണവ്യവസ്ഥയിലും ലാപ്‌ടോപ്പുകലും മറ്റു സാങ്കേതിക പഠനോപകരണങ്ങളും നേടാനുള്ള സുവർണാവസരവും എക്സ്പോയിലുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന കരിയർ ഗൈഡൻസ് വർക്ഷോപ്പിൽ ടി.പി. ശ്രീനിവാസൻ, ഡോ പി. വെങ്കിട്ടരാമൻ, കെ. ജയകുമാർ, ഉഷാ ടൈറ്റസ് തുടങ്ങിയവർ ക്ലാസുകളെടുക്കും. ഫോൺ: 9188581464.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story