Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 10:38 AM IST Updated On
date_range 26 April 2018 10:38 AM ISTതദ്ദേശ സ്ഥാപനങ്ങൾ തനിമയുള്ള ഒരു പദ്ധതിയെങ്കിലും കൊണ്ടുവരണം ^മന്ത്രി തോമസ് െഎസക്
text_fieldsbookmark_border
തദ്ദേശ സ്ഥാപനങ്ങൾ തനിമയുള്ള ഒരു പദ്ധതിയെങ്കിലും കൊണ്ടുവരണം -മന്ത്രി തോമസ് െഎസക് തിരുവനന്തപുരം: തനിമയുള്ളതും സർഗാത്മകവുമായ ഒരു േപ്രാജക്ടെങ്കിലും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും വാർഷിക പദ്ധതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് ധനമന്ത്രി തോമസ് െഎസക്. പദ്ധതിപ്രവർത്തനത്തിലും നികുതിപിരിവിലും മികച്ച പ്രകടനം കാഴ്ചെവച്ച തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിെല ചെലവ് ശതമാനം കൂടുതല്‍ ഉയർത്തുന്നതോടൊപ്പം ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 100 ശതമാനം ചെലവഴിച്ചതും നികുതിപിരിവില്‍ റെക്കോഡ് നേട്ടം കൈവരിച്ചതും അധികാര വികേന്ദ്രീകരണം വ്യവസ്ഥാപിതമാകുന്നതിെൻറ ലക്ഷണമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിരാജ് മാസികയുടെ വിശേഷാല്‍ പതിപ്പിെൻറ പ്രകാശനവും ധനമന്ത്രി നിർവഹിച്ചു. മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. പ്രവൃത്തികള്‍ പൂർത്തിയാകുന്ന ഘട്ടത്തില്‍ ട്രഷറിയില്‍നിന്ന് പണം തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാകുമെന്നും തൽക്കാല നിയന്ത്രണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ജലീൽ പറഞ്ഞു. തിരുവനന്തപുരം കോർപറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത്, തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻറ്് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് അസോ. പ്രസിഡൻറ്് ആര്‍. സുഭാഷ്, ശുചിത്വമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍ വർമ, സംസ്ഥാന ആസൂത്രണസമിതി അംഗം ഡോ. കെ.എന്‍. ഹരിലാല്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയർമാന്‍ സെക്രട്ടറി സാബു കെ.ജേക്കബ്, കില ഡയറക്ടര്‍ ജോയി ഇളമണ്‍, പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി, ഗ്രാമപഞ്ചായത്ത് അസോ. പ്രസിഡൻറ് കെ. തുളസിഭായ് പത്മനാഭന്‍ എന്നിവർ സംസാരിച്ചു. നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ സമിതികൾക്കും മന്ത്രി കെ.ടി. ജലീല്‍ പുസ്കാര സമർപ്പണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story