Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:03 AM GMT Updated On
date_range 2018-04-26T10:33:00+05:30ടെക്നോസിറ്റിക്കുള്ളിൽ അസ്ഥികൂടം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി
text_fieldsകഴക്കൂട്ടം: ടെക്നോസിറ്റിക്കുള്ളിൽ അസ്ഥികൂടം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി എേട്ടാടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളിപ്പുറത്തെ ടെക്നോസിറ്റിക്കുള്ളിൽ ടാറ്റ കൺസൾട്ടൻസി ഏെറ്റടുത്ത പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളിപ്പുറം കാരമൂട് റോഡിനോട് ചേർന്നാണ് കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരാണ് അസ്ഥികൂടം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. പ്ലാസ്റ്റിക് കവറിനുള്ളിൽ വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പഠനത്തിനായി സൂക്ഷിച്ച അസ്ഥികൂടം ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞതാകാമെന്നാണ് നിഗമനം. അസ്ഥികൂടം കണ്ടെത്തിയ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരെ ഗേറ്റിന് മുന്നിൽ തടഞ്ഞുനിർത്തി. കമ്പനി അധികൃതരും പോത്തൻകോട് സി.െഎ ഷാഫിയും ചേർന്നാണ് തടഞ്ഞത്. 84 ഏക്കർ പുരയിടമാണ് ടാറ്റ കൺസൾട്ടൻസി ഏറ്റെടുത്തിട്ടുള്ളത്. ഭൂരിഭാഗം പ്രദേശവും കാടുപിടിച്ചുകിടക്കുകയാണ്. വൃത്തിയാക്കണമെന്ന് പലതവണ ആവശ്യപ്പെടുമെങ്കിലും നടപടിയെടുത്തില്ലെന്ന് വാർഡംഗം ജയചന്ദ്രൻ ആരോപിച്ചു. റൂറൽ എസ്.പി അശോക് കുമാർ, പോത്തൻേകാട് സി.െഎ ഷാജി, മംഗലപുരം പൊലീസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി, ഡോഗ്സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. മംഗലപുരം പൊലീസ് കേസെടുത്തു. മെഡിക്കൽ വിഭാഗത്തിെൻറ പരിശോധന പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു. കണ്ടെത്തിയ അസ്ഥികൂടത്തിൽ തലയോട്ടിക്ക് പ്രായക്കൂടുതലുള്ള ആളുടേതാകാെമന്ന സംശയം ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു. വാരിയെല്ലുകൾ പ്രായം കുറഞ്ഞതാകാമെന്നും സംശയമുണ്ട്. കാപ്ഷൻ ടെക്നോസിറ്റിയിൽ കണ്ടെത്തിയ അസ്ഥികൂടം
Next Story