Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:38 AM GMT Updated On
date_range 2018-04-25T11:08:55+05:30കൊലക്കേസടക്കം നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsപാരിപ്പള്ളി: കൊലപാതകമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ മഞ്ചു ഭവനിൽ മഞ്ചേഷിനെയാണ് (33) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇതര സംസ്ഥാനക്കാരനായ സത്നാംസിങ്ങിനെ കൊലപ്പെടുത്തിയ കേസിലുൾപ്പെടെ ഇയാൾ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കല്ലുവാതുക്കലിലുള്ള ഹോട്ടലിൽ കയറി ഉടമസ്ഥയായ രാജിയെയും മാതാവ് ഓമനയെയും തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് മഞ്ചേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പിന്നീട് കൊട്ടാരക്കര മജിസ്േട്രറ്റ് എത്തി റിമാൻഡ് ചെയ്തു.
Next Story