Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 10:50 AM IST Updated On
date_range 25 April 2018 10:50 AM ISTശംഖുംമുഖം ബീച്ചിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം
text_fieldsbookmark_border
തിരുവനന്തപുരം: കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ രണ്ട് ദിവസത്തേക്ക് ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവായി. അടുത്ത ദിവസങ്ങളിലും വന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം കലക്ടറുടെ നടപടി. വിനോദസഞ്ചാരികളും നാട്ടുകാരും ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കാതെ സഹകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.ടി.പി.സി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story