Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 11:09 AM IST Updated On
date_range 24 April 2018 11:09 AM ISTഅവധിക്കാലം ആനന്ദ് ഭൈരവിന് സംഗീതോത്സവകാലം
text_fieldsbookmark_border
കുണ്ടറ: പന്ത്രണ്ട് വയസ്സുകാരൻ ആനന്ദ് ഭൈരവ് ശർമയുടെ അവധിക്കാലം അടിച്ചുപൊളിയുടേതോ സ്പെഷൻ ട്യൂഷെൻറ മുഷിപ്പൻ മണിക്കൂറുകളുടെയോ തടവറയിലല്ല. ഈ കൊച്ചുമിടുക്കന് ഇത് സംഗീതോപാസനയുടെ ഉത്സവകാലമാണ്. ഉത്സവവേദികളിൽനിന്ന് ഉത്സവവേദികളിലേക്ക് ആനന്ദ് പാടി യാത്രതുടരുകയാണ്. വായ്പ്പാട്ടും ഒപ്പം വയലിനും അനായാസം കൈകാര്യം ചെയ്യും. വയലിനും പുല്ലാങ്കുഴലും മൃദംഗവും ഗഞ്ചിറയും ഓർഗനും വായിക്കും. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ആലപിക്കും. വായ്പ്പാട്ടിൽ തിരുവനന്തപുരം സംഗീതകോളജിൽനിന്ന് ഒന്നാം റാങ്ക് നേടിയ ആശയുടെയും അവിടെനിന്നുതന്നെ മൃദംഗത്തിൽ ഒന്നാം റാങ്ക് നേടിയ പ്രവീൺ ശർമയുടെയും ഏക മകനാണ് ആനന്ദ്. സോപാനസംഗീതത്തിൽ ആശയുടെ ഗുരുവായ കാവാലം നാരായണപ്പണിക്കരുടെ കൃതികൾ ആനന്ദ് വേദികളിൽ പാടുമ്പോൾ േശ്രാതാക്കൾക്ക് ആസ്വാദനത്തിെൻറ പുതുരസങ്ങൾ ലഭിക്കുകയാണ്. പിതാവ് പ്രവീൺ ശർമ ഇപ്പോൾ തമിഴ്നാട്ടിൽ മൃദംഗത്തിൽ ഉപരിപഠനത്തിലാണ്. പത്തുവർഷമായി ആശ-പ്രവീൺ ദമ്പതികൾ സംഗീതസദസ്സ് നടത്തിവരുന്നു. മൂന്നുവർഷമായി ആശയോടൊപ്പം ആനന്ദും സംഗീതസദസ്സിൽ പങ്കാളിയാവുന്നുണ്ട്. ഈ വർഷം വോക്കോവയലിൻ എന്ന ശ്രമകരമായ സംഗീതസദസ്സാണ് ആനന്ദഭൈരവ് കാഴ്ചെവച്ചത്. ഒരു കുടുംബം ഒന്നാകെ സംഗീതസപര്യയിൽ ആനന്ദം കണ്ടെത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story