Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരദേശ സംരക്ഷണത്തിന്​...

തീരദേശ സംരക്ഷണത്തിന്​ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം ^എം.പി

text_fields
bookmark_border
തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം -എം.പി കൊല്ലം: രൂക്ഷമായ കടലാക്രമണഭീഷണി കൊണ്ട് ദുരിതമനുഭവിക്കുന്ന ജില്ലയിലെ തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കാലവർഷത്തിന് മുമ്പായി യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളിൽ കടലാക്രമണം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു എം.പി. കടലാക്രമണ പ്രദേശങ്ങൾക്ക് പുലിമുട്ടോടുകൂടിയ കടൽഭിത്തി സംരക്ഷണമാണ് അനിവാര്യം. സത്വരമായി കടൽഭിത്തി നിർമാണം നടത്തിയില്ലെങ്കിൽ കൊല്ലത്തെ തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ അപ്രത്യക്ഷമാകുന്ന രൂക്ഷമായ കടലാക്രമണഭീഷണിയാണ് പ്രദേശം നേരിടുന്നതെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story