Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.​െഎ പാർട്ടി...

സി.പി.​െഎ പാർട്ടി കോൺഗ്രസ്​: ചുവപ്പണിഞ്ഞ്​ ജില്ല

text_fields
bookmark_border
കൊല്ലം: ബുധനാഴ്ച തുടങ്ങുന്ന സി.പി.െഎ പാർട്ടി കോൺഗ്രസിന് പ്രധിനിധികളെ വരവേൽക്കാൻ തയാറെടുത്ത് ജില്ല. പാർട്ടി കോൺഗ്രസിനായി മാസങ്ങൾക്കു മുമ്പ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ചരിത്രമുറങ്ങുന്ന കൊല്ലത്തി​െൻറ മണ്ണിൽ പാർട്ടി കോൺഗ്രസി​െൻറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കലാ-സാംസ്കാരിക പ്രവർത്തനങ്ങളാണ് നടന്നത്. കലാ, കായിക രംഗത്തെ ഒട്ടനവധി പ്രതിഭകളെ അണിനിരത്തിയായിരുന്നു പരിപാടികൾ. സാംസ്കാരികജാഥ, ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം, നാടൻ പാട്ട്, കാവ്യ സായാഹ്നം, സംഗീതസദസ്സ്, ഏകപാത്ര നാടകം, നാടക ചർച്ച, റെഡ് വളൻറിയർ പാസിങ് ഒൗട്ട് പരേഡ് തുടങ്ങിയവ നടന്നുകഴിഞ്ഞു. പാർട്ടി കോൺഗ്രസിൽ പെങ്കടുക്കുന്ന പ്രതിനിധികൾക്കുള്ള ഭക്ഷണത്തിനായി ജില്ലയിലെ ഏലാകളിൽ കൃഷിചെയ്ത നെല്ല്, പച്ചക്കറി എന്നിവയുടെ വിളവെടുപ്പ് എല്ലായിടത്തും പൂർത്തിയായി. കൊല്ലം േക്രവൻ സ്കൂളിൽ ഒരുക്കിയ ചരിത്ര പ്രദർശനം കഴിഞ്ഞ ദിവസം സിനിമതാരം മധു ഉദ്ഘാടനം ചെയ്തു. പാർട്ടി നിരോധനത്തിനുശേഷം 1943 മേയിൽ ബോംബെയിൽ നടന്ന ഒന്നാം പാർട്ടികോൺഗ്രസ് മുതൽ ഇരുപത്തിരണ്ടാം പാർട്ടികോൺഗ്രസ് വരെയുള്ള ചിത്രങ്ങൾ പ്രദർശനശാലയിലുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞകാല നേതാക്കളുടെയും വിവിധ സമരങ്ങളുടെയും ഒാർമപുതുക്കി സ്തൂപങ്ങളും ബാനറുകളും ആഴ്ചകൾക്കുമുമ്പ് തന്നെ ഉയർന്നുകഴിഞ്ഞു. കയ്യൂരിൽനിന്ന് ബിനോയ് വിശ്വത്തി​െൻറ നേതൃത്വത്തിലും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കെ.ആർ. ചന്ദ്രമോഹ​െൻറ നേതൃത്വത്തിലും വയലാറിൽനിന്ന് പി. പ്രസാദി​െൻറ നേതൃത്വത്തിലും കൊണ്ടുവരുന്ന ദീപശിഖകൾ 25ന് വൈകീട്ട് സി.കെ. ചന്ദ്രപ്പൻ നഗറിൽ എത്തിച്ചേരും. കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്ന പുതുച്ചേരിയിൽ നിന്ന് പാർട്ടി ദേശീയ കൗൺസിൽ അംഗം വിശ്വനാഥ​െൻറ നേതൃത്വത്തിൽ കൊണ്ടുവരുന്ന രക്തപതാകയും ഇതോടൊപ്പം എത്തും. തുടർന്ന് ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പതാക ഉയർത്തും. 25ന് ഉച്ചക്ക് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 26ന് രാവിലെ 10ന് യൂനുസ് കൺവെൻഷൻ സ​െൻററിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കേന്ദ്ര കൺട്രോൾ കമീഷൻ അംഗവുമായ സി.എ. കുര്യൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. മൂന്നിന് ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ കരട് രാഷ്ട്രീയ പ്രമേയവും, കരട് രാഷ്ട്രീയ റിവ്യൂ റിപ്പോർട്ടും കരട് സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. 27,28 തീയതികളിൽ റിപ്പോർട്ടുകളിന്മേൽ പൊതു ചർച്ചയും മൂന്ന് കമീഷനുകളായി തിരിഞ്ഞ് ചർച്ചയും നടക്കും. 28ന് ഉച്ചക്ക് ശേഷം ജനറൽ സെക്രട്ടറിയുടെ മറുപടിക്ക് ശേഷം റിപ്പോർട്ടുകൾ അംഗീകരിക്കും. 29ന് രാവിലെ പുതിയ ദേശീയ കൗൺസിലിനെയും കൺട്രോൾ കമീഷനെയും തെരഞ്ഞെടുക്കും. വൈകീട്ട് മൂന്നിന് നഗരത്തെ ചെങ്കടലാക്കി ഒരു ലക്ഷം ചുവപ്പ് വളൻറിയർമാർ അണിനിരക്കുന്ന മാർച്ച് നടക്കും. തുടർന്ന് പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് തിരശ്ശീല വീഴും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story