Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 10:59 AM IST Updated On
date_range 24 April 2018 10:59 AM ISTഓച്ചിറ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ശിലാസ്ഥാപനം
text_fieldsbookmark_border
കൊല്ലം: ഓച്ചിറ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ദിരത്തിെൻറ ശിലാസ്ഥാപനം ആര്. രാമചന്ദ്രന് എം.എല്‍.എ മേയ് നാലിന് നിര്‍വഹിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന പരിപാടിയില്‍ കലക്ടര്‍ എസ്. കാര്ത്തികേയന് അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, തഹസില്‍ദാര്‍ എന്‍. സജിതാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷേര്‍ളി ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ്, വില്ലേജ് ഓഫിസര്‍ ചന്ദ്രശേഖരന്‍പിള്ള എന്നിവര്‍ പങ്കെടുക്കും. അനുശോചിച്ചു കൊല്ലം: മാധ്യമപ്രവര്ത്തകന് സി.ആര്. രാമചന്ദ്രെൻറ നിര്യാണത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അനുശോചിച്ചു. മാധ്യമപ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച സംഘാടകനുമായിരുന്നെന്ന് മന്ത്രി അനുസ്മരിച്ചു. മാധ്യമരംഗത്ത് വേറിട്ട സാന്നിധ്യമായിരുന്ന സി.ആര്. രാമചന്ദ്രന് മാധ്യമ പ്രവര്‍ത്തകരുടെ അവകാശസംരക്ഷണത്തിന് ഏറെ യത്നിക്കുകയും ചെയ്തെന്ന് കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അനുസ്മരിച്ചു. കേരള മീഡിയ അക്കാദമിക്ക് വേണ്ടി സെക്രട്ടറി കെ.ജി. സന്തോഷ് പുഷ്പചക്രം അര്‍പ്പിച്ചു. സി.ആര്. രാമചന്ദ്രെൻറ നിര്യാണത്തില്‍ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അനുശോചിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് പുഷ്പചക്രം അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story