Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവിയൂർ കേസ്:...

കവിയൂർ കേസ്: തുടരന്വേഷണ റിപ്പോർട്ട്​ ഹാജരാക്കാൻ രണ്ട്​ മാസം കൂടി അനുവദിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കവിയൂർ പീഡനക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ രണ്ടുമാസത്തെ സമയംകൂടി വേണമെന്ന സി.ബി.ഐയുടെ ആവശ്യം േകാടതി അംഗീകരിച്ചു. കേസിലെ ഏകപ്രതി ലതാ നായരുടെ നുണ പരിശോധന റിപ്പോർട്ട് ഫോറൻസിക് അധികൃതർ നൽകിയില്ല. ഇത് ലഭിച്ചാലുടൻ തുടരന്വേഷണ റിേപ്പാർട്ട് സമർപ്പിക്കാമെന്ന് അന്വേഷണ സംഘം അറിയിച്ചതോടെയാണ് കൂടുതൽസമയം കോടതി അനുവദിച്ചത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2004 സെപ്റ്റംബർ 28നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തത്. കേസന്വേഷണം നടത്തി സി.ബി.ഐ സമർപ്പിച്ച മൂന്ന് അന്വേഷണ റിപ്പോർട്ടിലും നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്നാണ് കണ്ടെത്തിയത്. എന്നാൽ, ഇൗ മൂന്ന് അന്വേഷണ റിപ്പോർട്ടുകളും കോടതി തള്ളി. ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് റിപ്പോർട്ട് തള്ളാൻ കാരണം. ഇതേതുടർന്നാണ് കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ റിപ്പോർട്ട് സമർപ്പിക്കാനാണ് സി.ബി.ഐ സമയം ആവശ്യപ്പെട്ടത്. സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടുകൾ തള്ളണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയിരുന്നത് അനഘയുടെ ഇളയച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്രൈം പത്രാധിപർ നന്ദകുമാറുമാണ്. ലതാനായർ അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ചെവച്ചതി​െൻറ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തതെന്നായിരുന്നു ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story