Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:27 AM GMT Updated On
date_range 2018-04-23T10:57:00+05:30സ്വീകരണം നല്‍കും
text_fieldsകരുനാഗപ്പള്ളി: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് ജില്ലയില്‍ കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് നേതാക്കൾ അറിയിച്ചു. അഭിനയ കളരി കൊല്ലം: കാട്ടിൽ മേക്കതിൽ കലാകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ മേയ് 13ന് രാവിലെ 10 മുതൽ മയ്യനാട് സി. കേശവൻ സ്മാരക ഹാളിൽ അഭിനയ കളരി നടത്തും. മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യും. റിജുശിവദാസ്, ഹരിഷ് പുനലൂർ, ജി.ആർ. മാമ്പള്ളി, പി. ഭദ്രൻ മയ്യനാട് എന്നിവർ ക്ലാസെടുക്കും. അഭിനയകളരിയിൽ മികച്ച പ്രകടനം നടത്തുന്നവരെ ഉൾപ്പെടുത്തി ഷോർട്ട് ഫിലിം നിർമിക്കും. വിശപ്പിെൻറ സെൽഫി, ചുണ്ടക്കാരെൻറ മകൻ എന്നീ ഷോർട്ട് ഫിലിമിലെ അഭിനേതാക്കൾക്കും ടെക്നിക്കൽ പ്രവർത്തകർക്കും പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ലൈല അവാർഡുകൾ നൽകും. ഫോൺ: 9961372371, 9895468314.
Next Story