Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യവ്യാപാരിയെ...

മത്സ്യവ്യാപാരിയെ ആക്രമിച്ച്​ പണം തട്ടാൻ ശ്രമം

text_fields
bookmark_border
കണ്ണനല്ലൂർ: വ്യാപാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മത്സ്യകച്ചവടക്കാരനെ ആക്രമിച്ച് പണംതട്ടാൻ ശ്രമം. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അക്രമിയെ പിടികൂടി പൊലീസിനെ ഏൽപിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. കണ്ണനല്ലൂർ കള്ളിക്കാട് തടത്തിൽ വീട്ടിൽ സജാദ് മൻസിലിൽ ഷാജഹാ(45)നെയാണ് ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമം നടന്നത്. ശനിയാഴ്ച രാത്രി 11ഒാടെ കള്ളിക്കാട്ടായിരുന്നു സംഭവം. ബൈക്കിലെത്തിയയാളാണ് പണം തട്ടിയെടുക്കാൻ ശ്രമം നടത്തിയത്. ഹെൽമെറ്റ് െവച്ചുള്ള അടിയേറ്റ് ഷാജഹാ​െൻറ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എൻ.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story