Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 10:51 AM IST Updated On
date_range 23 April 2018 10:51 AM ISTതലമുറകളുടെ തണലോടെ അവർ ഒത്തുകൂടി; നഷ്ടസൗഹൃദങ്ങളുടെ മധുരം നുണയാൻ
text_fieldsbookmark_border
ചവറ: മക്കളും കൊച്ചുമക്കളുമായി ജീവിതത്തിെൻറ വസന്തകാലം കഴിഞ്ഞെന്ന് കരുതിയവർ നഷ്ടസൗഹൃദങ്ങളുടെ മധുരംനുണയാൻ 31 വർഷം മുമ്പെയുള്ള ഓർമകൾ പൊടിതട്ടിയെടുത്ത് വീണ്ടുമെത്തി. അറിവിനൊപ്പം നന്മയുടെ പാഠങ്ങളും പകർന്നുതന്ന മുഴുവൻ ഗുരുക്കൻമാരെയും പങ്കെടുപ്പിച്ച് നടത്തിയ സംഗമം തലമുറകളുടെ സംവാദവേദിയായി. എസ്.എസ്.സി പരീക്ഷ ആദ്യമായും അവസാനമായും എഴുതിയ 1987ലെ പത്താം ക്ലാസ് ബാച്ചാണ് കുടുംബാംഗങ്ങളും ഒന്നിച്ച് പന്മനമനയിൽ ശ്രീബാല ഭട്ടാരക വിലാസം സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിെൻറ പടികടന്നെത്തിയത്. പങ്ക് വെക്കാൻ ഒരു ജീവായുസിെൻറ പകുതി ഓർമകളായിരുന്നു ഓരോരുത്തർക്കും ഉണ്ടായിരുന്നത്. അമ്മയും അമ്മൂമ്മയുമായവർ, ജീവിതത്തിെൻറ സായന്തനമായെന്ന് സ്വയം കരുതുന്ന പ്രായത്തിൽ നൊമ്പരമനുഭവിക്കുന്നവർ, പക്ഷേ, സഹപാഠികളുടെ ജീവിതത്തിൽ സന്തോഷത്തിെൻറ പ്രകാശം പരത്താനുള്ള ദൗത്യം ഏറ്റെടുത്ത സംഗമം കൂട്ടായ്മയുടെ ഗുരുദക്ഷിണ കൂടിയായി. 'സ്മൃതി 87' എന്ന പേരിൽ സംഘടിപ്പിച്ച പൂർവവിദ്യാർഥി അധ്യാപക കുടുംബസംഗമം മുൻ കലക്ടർ പി. അർജുനൻ ഉദ്ഘാടനം ചെയ്തു. അൻവർ അധ്യക്ഷത വഹിച്ചു. അന്നത്തെ പ്രഥമാധ്യാപകനായിരുന്ന മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാധ്യാപിക സുനിത, പി.ടി.എ പ്രസിഡൻറ് നിസാർ കന്നേൽ, പൂർവ വിദ്യാർഥി കൂട്ടായ്മ പ്രതിനിധികളായ ഹർഷകുമാർ, ശോഭനാ പിള്ള, വി.ആർ. സിനി, രാജീവ്, മുൻ അധ്യാപകരായ കുഞ്ഞുപിള്ള, അബ്ദുൽ റഹ്മാൻ കുഞ്ഞ്, ശിവാനന്ദൻ, രാധാമണി, ലീലാവതി, ഗോപാലൻ, വിജയൻ പിള്ള, നരേന്ദ്രൻ, കൊച്ചയ്യപ്പൻ, പ്രഭാകരൻ, വിശ്വനാഥൻ, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗുരുക്കൻമാർക്കും, പൂർവവിദ്യാർഥികൾക്കും ആദരവ് നൽകി സ്നേഹവിരുന്നോടെയാണ് പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story