Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലക്ടർ കടലാക്രമണ...

കലക്ടർ കടലാക്രമണ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കലക്ടർ ഡോ. എസ്. കാർത്തികേയൻ കടലാക്രമണ ഭീഷണി നേരിടുന്ന അഞ്ചുതെങ്ങ്, പൂത്തുറ തീരപ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ചുതെങ്ങിൽ സ​െൻറ് ജോസഫ്‌സ് സ്‌കൂളിലും അടിമലത്തുറ ബഡ്‌സ് സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അഞ്ചുതെങ്ങിലെ ക്യാമ്പ് സന്ദർശിച്ച കലക്ടർ സൗകര്യങ്ങൾ വിലയിരുത്തി. നാട്ടുകാരുമായി സംസാരിച്ചു. 15 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സബ് കലക്ടർ കെ. ഇമ്പശേഖർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ക്രിസ്റ്റി സൈമൺ, തഹസിൽദാർ ക്ലമൻറ് ലോപ്പസ്, ജനപ്രതിനിധികൾ എന്നിവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story