Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:38 AM GMT Updated On
date_range 22 April 2018 5:38 AM GMTഗുരു -ജനമധ്യത്തിലേക്കിറങ്ങി പ്രവർത്തിച്ച മഹായോഗി ^പ്രഫ. എം.കെ. സാനു
text_fieldsbookmark_border
ഗുരു -ജനമധ്യത്തിലേക്കിറങ്ങി പ്രവർത്തിച്ച മഹായോഗി -പ്രഫ. എം.കെ. സാനു കരുനാഗപ്പള്ളി: ജനങ്ങൾക്കിടയിലിറങ്ങി സാമൂഹികമാറ്റത്തിനായി പ്രവർത്തിച്ച മഹായോഗിയായിരുന്നു ശ്രീ നാരായണ ഗുരുെവന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. കരുനാഗപ്പള്ളി ടൗണിൽ നടന്ന ശ്രീനാരായണ സഹോദര ധർമവേദി ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ സി.കെ. വിദ്യാസാഗർ നയപ്രഖ്യാപനം നടത്തി. സംസ്ഥാന ട്രഷറർ സൗത്ത് ഇന്ത്യൻ വിനോദ് മൈക്രോ ഫിനാൻസ് വിതരണം നിർവഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story