Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനിൽനിന്ന് ചാടിയ...

ട്രെയിനിൽനിന്ന് ചാടിയ പൊലീസ് വേഷധാരിയായ യുവാവിന് പരിക്ക്​

text_fields
bookmark_border
ശാസ്താംകോട്ട: ട്രെയിനിൽനിന്ന് ചാടിയ പൊലീസ് വേഷധാരിയായ യുവാവിന് പരിക്കേറ്റു. കോട്ടയം പാമ്പാടി ചെറിയാറ്റുപറമ്പിൽ ജയകൃഷ്ണനാണ് (30) ഗുരുതരപരിക്കേറ്റത്. ശനിയാഴ്ച രാവിലെ പത്തോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിൽ പൊലീസ് വേഷത്തിൽ യാത്ര ചെയ്യുകയായിരുന്ന ജയകൃഷ്ണനോട് റെയിൽവേ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖകളും മറ്റും ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ ട്രെയിനിൽനിന്ന് ചാടിയതാണെന്ന് പറയുന്നു. യുവാവിനെ സമീപത്തുള്ള ഓട്ടോ തൊഴിലാളികളാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഗൽ സർവിസസ് അദാലത്തിൽ കേസുകൾ തീർപ്പാക്കി ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട കോടതിയിൽ നടന്ന ലീഗൽ സർവിസസ് കമ്മിറ്റി അദാലത്തിൽ 76 കേസുകൾ തീർപ്പാക്കി. 450 കേസുകളാണ് പരിഗണിച്ചത്. പിഴയും അവാർഡും വഴി മൂന്ന് കോടി രൂപ ഈടാക്കി. വർഷങ്ങളായി പലകാരണങ്ങളാൽ കെട്ടിക്കിടന്ന കേസുകളാണ് ഇവയിൽ ഏറെയും. ശാസ്താംകോട്ട കോടതികളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായ എ. ഷാനവാസ്, അമൃത എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story