Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:36 AM GMT Updated On
date_range 2018-04-22T11:06:01+05:30മേടത്തിരുവാതിര മഹോത്സവം ആറാേട്ടാടെ സമാപിച്ചു
text_fieldsകൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവം ആറാേട്ടാടെ സമാപിച്ചു. രാവിലെ എട്ടരയോടെ മഹാദേവെൻറ ആറാട്ടും പത്തരയോടെ കൊടിയിറക്കവും നടന്നു. തന്ത്രി തരണനല്ലൂർ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി വിഷ്ണുനമ്പൂതിരിയും കീഴ്ശാന്തി കൃഷ്ണകുമാറും ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. വൈകീട്ട് അഞ്ചോടെ മുത്തുമാരി അമ്മൻ കോവിലിൽനിന്ന് ഗജഘോഷയാത്രക്ക് തുടക്കമായി. ഇരുപതോളം ഗജവീരൻമാർ അണിനിരന്ന യാത്രയിൽ ഇരട്ടക്കാളയും ഗരുഡനും ഇരുന്നൂറടി ഉയരത്തിൽ ഹനുമാനും നിരന്നു. ഘോഷയാത്ര കാണാൻ നഗരപാതയിൽ വൻ ജനാവലിയാണ് എത്തിയത്. പുലമൺ ചുറ്റി ചന്തമുക്ക് കൊട്ടാരം റോഡ് വഴി പടിഞ്ഞാറ്റിൻകര ക്ഷേത്രംചുറ്റി ഘോഷയാത്ര സമാപിച്ചു.
Next Story