Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൗസ്​ കീപ്പിങ്​ മുതൽ...

ഹൗസ്​ കീപ്പിങ്​ മുതൽ മൊബൈൽ സർവിസ്​ വരെ: സേവനം ഉറപ്പാക്കി കുടുംബശ്രീ അർബൻ സർവിസ്​ ടീം

text_fields
bookmark_border
തിരുവനന്തപുരം: നഗരമേഖലയിൽ താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിദഗ്ധ തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്ന കുടുംബശ്രീയുടെ അർബൻ സർവിസ് ടീം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ മുഖേന സംസ്ഥാനത്തെ നഗരമേഖലയിൽ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി ജില്ല മിഷ​െൻറ നേതൃത്വത്തിലാണ് രൂപവത്കരിച്ചത്. ജില്ലയിലെ മുട്ടടയിൽ എൻ.യു.എൽ.എമ്മി​െൻറ കീഴിലെ നഗര ഉപജീവന കേന്ദ്രത്തിലാണ് പ്രവർത്തനം. ഹൗസ് കീപ്പിങ്, മെയ്സൺ, പ്ലംബിങ്, ഇലക്ട്രീഷ്യൻ, ടൈൽസ് വർക്കർ, ഗാർഡനിങ്, എ.സി മെക്കാനിക്, മൊബൈൽ സർവിസിങ്, ബേബി സിറ്റിങ്, സി.സി ടി.വി, ബ്യൂട്ടീഷ്യൻ തുടങ്ങി നഗരമേഖലയിൽ താമസിക്കുന്നവരുടെ വിവിധ ആവശ്യം നിറവേറ്റാനുള്ള മികച്ച സംവിധാനമാണ് അർബൻ സർവിസ് ടീം. 30പേരാണ് ടീമിലുള്ളത്. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡും യൂനിഫോമും നൽകിയിട്ടുണ്ട്. ഫോൺ. 7012389423. അണുവിമുക്ത പ്രക്രിയക്കായി അടച്ചു തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ (എസ്.എസ്.ബി) ഹീമോ ഡയാലിസിസ് യൂനിറ്റ് വാർഷിക അണുവിമുക്ത പ്രക്രിയക്കായി അടച്ചിട്ടു. പകരം അത്യാവശ്യം ഡയാലിസിസ് വേണ്ടവർക്ക് കാരുണ്യ ഡയാലിസിസ് സ​െൻറർ വഴി സംവിധാനം ഒരുക്കിയിട്ടുള്ളതായി എസ്.എസ്.ബി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽ കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story