Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 10:47 AM IST Updated On
date_range 22 April 2018 10:47 AM ISTഅതിഥി തൊഴിലാളികള്‍ക്ക് സഹായമൊരുക്കി ആവാസ് ഫെസിലിറ്റേഷന്‍ സെൻറര്‍
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയില്‍ തൊഴില്‍ചെയ്യുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന തൊഴില്‍വകുപ്പിെൻറ ഫെസിലിറ്റേഷന്‍ സെൻറര്‍ ശ്രദ്ധേയമാകുന്നു. തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന സെൻററില്‍ ദിവസേന നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് സഹായംതേടിയെത്തുന്നതെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ കെ. ദിലീപ് കുമാര്‍ പറഞ്ഞു. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് സെൻറര്‍ പ്രവര്‍ത്തിക്കുക. ഹിന്ദി, ബംഗാളി ഭാഷകളിലാണ് നിലവില്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നത്. മറ്റ് ഭാഷകളില്‍കൂടി താമസിയാതെ സേവനം ലഭ്യമാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആവാസ് പദ്ധതിയും അതിഥി തൊഴിലാളികള്‍ക്ക് ഏറെ ഗുണംചെയ്തു. പദ്ധതിപ്രകാരം ഒരു തൊഴിലാളിക്കും കുടുംബത്തിനുമായി 15,000 രൂപ ചികിത്സാസഹായം ലഭിക്കും. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നല്‍കും. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ 3,51,000 രൂപയുടെ സഹായം തിരുവനന്തപുരം ജില്ലയില്‍ നല്‍കിയതായും ലേബര്‍ ഓഫിസര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story