Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:17 AM GMT Updated On
date_range 2018-04-22T10:47:59+05:30ശാസ്ത്രനേട്ടങ്ങൾ മൂലധനശക്തികൾ വിൽപനച്ചരക്കാക്കുന്നു ^ഡോ. രാജൻ ഗുരുക്കൾ
text_fieldsശാസ്ത്രനേട്ടങ്ങൾ മൂലധനശക്തികൾ വിൽപനച്ചരക്കാക്കുന്നു -ഡോ. രാജൻ ഗുരുക്കൾ തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക വിദ്യയുടെ നേട്ടങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും മൂലധനശക്തികൾ വിൽപനച്ചരക്കാക്കുകയാെണന്ന് -ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീനോമിക്സും, ഊർജതന്ത്രവുമെല്ലാം അവർക്ക് കമ്പോളം വളർത്താനുള്ള ഉൽപന്നങ്ങളാണ്. ഒരുകാലഘട്ടത്തിലെ സമർഥന്മാരായ ചെറുപ്പക്കാരെ അവർ ഇന്ന് റോബോട്ടുകളാക്കിക്കൊണ്ടിരിക്കുന്നു. നിയമിക്കുന്നതും പിരിച്ചുവിടുന്നതുമൊക്കെ യന്ത്രങ്ങളാണ്. നിങ്ങൾ റോബോട്ടാണോ എന്നാണ് കമ്പ്യൂട്ടർ നമ്മോട് ചോദിക്കുന്നത്. യുവതലമുറയുടെ അരാഷ്ട്രീയവത്കരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് സന്തോഷ് ഏറത്ത് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ വി.കെ. നന്ദനൻ, ജില്ലാ സെക്രട്ടറി ഷിബു അരുവിപ്പുറം തുടങ്ങിയവർ സംസാരിച്ചു. പരിഷത് പ്രവർത്തകയായ അനീസാ ഇക്ബാൽ രചിച്ച 'നേരിെൻറ പക്ഷികൾ' എന്ന പുസ്തകം കവയിത്രി വി.എസ്. ബിന്ദുവിന് നൽകി രാജൻ ഗുരുക്കൾ പ്രകാശനം ചെയ്തു.
Next Story