Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:41 AM GMT Updated On
date_range 2018-04-21T11:11:56+05:30പാരമ്പര്യ വൈദ്യന്മാർക്കായി നിയമപോരാട്ടം തുടരും
text_fieldsകൊല്ലം: രജിസ്ട്രേഷനില്ലാത്ത പാരമ്പര്യവൈദ്യന്മാർക്ക് ചികിത്സ നടത്താനാവില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകുന്നതടക്കം നിയമപോരാട്ടം തുടരുമെന്ന് കേരള ആയുർവേദ പാരമ്പര്യ ൈവദ്യ ഫോറം സംസ്ഥാന പ്രസിഡൻറ് കെ. യശോധരൻ വൈദ്യർ, ജനറൽ സെക്രട്ടറി ഖലീലുദ്ദീൻ പൂയപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പാരമ്പര്യവൈദ്യ ചികിത്സയെ നിലനിർത്തണമെന്നാവശ്യപ്പെട്ട് കേന്ദ-സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകിയിട്ടുണ്ട്. മലയാളിയായ ലക്ഷ്മിക്കുട്ടിയമ്മക്ക് പത്മശ്രീ ലഭിച്ചതുതന്നെ പാരമ്പര്യവൈദ്യത്തിെൻറ പ്രസക്തി വർധിപ്പിക്കുന്നതാണ്. അവകാശ സംരക്ഷണത്തിനായി മേയ് ദിനത്തിൽ സെക്രേട്ടറിയറ്റ് മാർച്ച് നടത്താനും ഫോറം തീരുമാനിച്ചു. പാരിപ്പള്ളി സുരേന്ദ്രൻ വൈദ്യർ, ഷാ വൈദ്യർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Next Story