Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:41 AM GMT Updated On
date_range 21 April 2018 5:41 AM GMTയഥാസമയം ബസുകൾ നൽകിയില്ല; ബുക്കിങ് ഏജൻറിന് ഒരു മാസം തടവ്
text_fieldsbookmark_border
കൊല്ലം: യഥാസമയം ബസുകൾ നൽകാതിരുന്ന ബുക്കിങ് ഏജൻറിന് ഒരു മാസം തടവ്. പുന്നക്കുളം കൊച്ചുവീട്ടിൽ ബാബു എന്ന സുനിലിനാണ് ഉപഭോക്തൃതർക്ക പരിഹാര ഫോറം ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി കല്ലേലിഭാഗം കൈലാസത്തിൽ ചന്ദ്രശേഖരൻ നായരുടെ മകെൻറ വിവാഹത്തിനുവേണ്ടി ലാനാസ് മോട്ടോഴ്സ് െപ്രാൈപ്രറ്റർ സുനിലിെൻറ അടുത്ത് ആറു ബസുകൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിവാഹദിവസം നാലു ബസുകൾ മാത്രമേ നൽകിയുള്ളൂ. തുടർന്ന്, ചന്ദ്രശേഖരൻ സുനിലിനെ പ്രതിചേർത്ത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി. ഫോറം വാദിക്ക് ബുക്കിങ് തുകയായ 2000 രൂപ ഉൾപ്പെടെ 56,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. എന്നാൽ, പ്രതി മനഃപൂർവം നഷ്ടപരിഹാരം നൽകാതിരുന്നതിനെ തുടർന്ന് ഇയാളെ ഒരു മാസം തടവിനും 5000 രൂപ പിഴ ഈടാക്കാനും ഇ.എം. മുഹമ്മദ് ഇബ്രാഹിം പ്രസിഡൻറും എം. പ്രവീൺകുമാർ അംഗവുമായ ഉപഭോക്തൃതർക്ക പരിഹാര ഫോറം വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story