Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:41 AM GMT Updated On
date_range 2018-04-21T11:11:56+05:30ആരക്കോണം സ്റ്റേഷനിൽ നിർമാണജോലി: ട്രെയിനുകൾ വഴിതിരിച്ചുവിടും
text_fieldsതിരുവനന്തപുരം: ചെന്നൈ ആരക്കോണം ജങ്ഷൻ സ്റ്റേഷനിൽ നിർമാണജോലി നടക്കുന്നതിനാൽ 16351 മുംബൈ സി.എസ്.എം.ടി- നാഗർകോവിൽ എക്സ്പ്രസ് 28ന് വഴിതിരിച്ചുവിടുന്നതിനാൽ ആരക്കോണം ജങ്ഷൻ, കാഞ്ചിപുരം, ചെങ്കൽപേട്ട്, മേൽമറുവത്തൂർ, ഡിണ്ടിവനം സ്റ്റേഷനുകളിൽ നിർത്തില്ല. മുംബൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ റെനിഗുണ്ട ജങ്ഷൻ, തിരുത്തനി, മേലപ്പക്കം, കാഠ്പാഡി, തിരുവൻമല, വില്ലുപുരം വഴി തിരിച്ചുവിടുന്നതുമൂലമാണിത്. 12521 ബറോനി-എറണാകുളം രപ്തിസാഗർ എക്സ്പ്രസിന് 30ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ സ്റ്റോപ്പില്ല. ഗുഡൂർ ജങ്ഷൻ, റെനിഗുണ്ട ജങ്ഷൻ, മേൽപാക്കം, ജോലാർേപട്ട എന്നിവിടങ്ങളിലൂടെയാണ് വഴിതിരിച്ചുവിടുന്നത്. 13351 ധൻബാദ് ടാറ്റ-ആലപ്പുഴ എക്സ്പ്രസ് 30, േമയ് ഒന്ന്, രണ്ട്, മൂന്ന്, നാല് ദിവസങ്ങളിൽ ഗുഡൂർ ജങ്ഷൻ, റെനിഗുണ്ട ജങ്ഷൻ, മേൽപാക്കം, ജോലാർപേട്ട വഴി തിരിച്ചുവിടുന്നതിനാൽ നയാദുപ്പട്ട, സുല്ലൂർപേട്ട, ചെന്നൈ സെൻട്രൽ, തിരുവള്ളൂർ, ആരക്കോണം സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല. 22642 ഷാലിമാർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് േമയ് ഒന്നിന് ഗുഡൂർ ജങ്ഷൻ, റെനിഗുണ്ട ജങ്ഷൻ, മേൽപാക്കം, ജോലാർപേട്ട വഴി തിരിച്ചുവിടുന്നതിനാൽ പേരാമ്പൂർ സ്റ്റേഷനിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല. 12516 സിൽച്ചാർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് േമയ് ഒന്നിന് ഗുഡൂർ ജങ്ഷൻ, റെനിഗുണ്ട ജങ്ഷൻ, മേൽപാക്കം, ജോലാർപേട്ട വഴി തിരിച്ചുവിടുന്നതിനാൽ പേരാമ്പൂർ, ആരക്കോണം സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല. 22647 കോർബ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് േമയ് രണ്ടിന് ഗുഡൂർ ജങ്ഷൻ, റെനിഗുണ്ട ജങ്ഷൻ, മേൽപാക്കം, ജോലാർപേട്ട വഴി തിരിച്ചുവിടുന്നതിനാൽ ചെന്നൈ സെൻട്രലിൽ സ്റ്റോപ് ഉണ്ടാകില്ല. 12508 സിൽച്ചാർ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് േമയ് മൂന്നിന് ഗുഡൂർ ജങ്ഷൻ, റെനിഗുണ്ട ജങ്ഷൻ, മേൽപാക്കം, ജോലാർപേട്ട വഴി തിരിച്ചുവിടുന്നതിനാൽ ചെന്നൈ സെൻട്രൽ, ആരക്കോണം സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകില്ല. 12511 െഗാരഖ്പൂർ-തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് േമയ് ഒന്നിന് ഗുഡൂർ ജങ്ഷൻ, റെനിഗുണ്ട ജങ്ഷൻ, മേൽപാക്കം, ജോലാർപേട്ട വഴി തിരിച്ചുവിടുന്നതിനാൽ ചെന്നൈ സെൻട്രലിൽ സ്റ്റോപ് ഉണ്ടാകില്ല. 22644 പട്ന-എറണാകുളം സൂപ്പർഫാസ് റ്റ് എക്സ്പ്രസ് േമയ് മൂന്നിനും നാലിനും ഗുഡൂർ ജങ്ഷൻ, റെനിഗുണ്ട ജങ്ഷൻ, മേൽപാക്കം, ജോലാർപേട്ട വഴി തിരിച്ചുവിടുന്നതിനാൽ പേരാമ്പൂർ സ് റ്റേഷനിൽ സ്റ്റോപ് ഉണ്ടാകില്ല. 12624 തിരുവനന്തപുരം-ചെന്നൈ മെയിൽ മേയ് അഞ്ചിന് ജോലാർപേട്ട, കാഠ്പാഡി, തിരുനൽവേലി, വില്ലുപുരം, ചെന്നൈ, എഗ്മോർ വഴി തിരിച്ചുവിടുന്നതിനാൽ ആവടി, പേരാമ്പൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല. 22640 ആലപ്പുഴ -ചെന്നൈ എക്സ്പ്രസ് േമയ് അഞ്ചിന് ജോലാർപേട്ട, കാഠ്പാഡി, തിരുനൽവേലി, വില്ലുപുരം, ചെന്നൈ, എഗ്മോർ വഴി തിരിച്ചുവിടുന്നതിനാൽ ആരക്കോണം, ആവടി, പേരാമ്പൂർ എന്നീ സ് റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല.
Next Story