Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.പി.എം.എസ്​ ജില്ലാ...

കെ.പി.എം.എസ്​ ജില്ലാ സമ്മേളനം

text_fields
bookmark_border
കൊല്ലം: ഞായറാഴ്ച പുനലൂർ ഇളമ്പൽ എം.സി.എം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് ജില്ലാ ൈവസ്പ്രസിഡൻറ് കെ. അയ്യപ്പൻ പതാക ഉയർത്തും. പ്രതിനിധിസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർസുരേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു മുഖ്യാതിഥിയായിരിക്കും. ആദ്യകാല നേതാക്കളെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആദരിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്യും. സംഘടനയുടെ സംസ്ഥാന സമ്മേളനം മേയ് രണ്ടുമുതൽ നാലുവരെ ൈവക്കത്ത് നടക്കുന്നതിന് മുന്നോടിയായാണ് ജില്ലാസമ്മേളനം സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് തട്ടാശേരി രാജൻ, സെക്രട്ടറി ഉഷാലയം ശിവരാജൻ, ട്രഷറർ പി. ശിവദാസൻ, കൈതക്കോട് ശശിധരൻ, ചിറ്റയം രാമചന്ദ്രൻ എന്നിവർ പെങ്കടുത്തു. പി.കെ. ദിവാകരൻ പുരസ്കാരം പുനലൂർ സോമരാജന് കൊല്ലം: ആർ.എസ്.പി നേതാവായിരുന്ന പി.കെ. ദിവാകര​െൻറ സ്മരണാർഥമുള്ള പുരസ്കാരത്തിന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ൈവകീട്ട് 4.30ന് കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പി.കെ. ദിവാകരൻ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പി.കെ. ദിവാകരൻ അനുസ്മരണ സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. പുരസ്കാര സമർപ്പണം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് പുരസ്കാര േജതാവിെന തെരഞ്ഞെടുത്തത്. വാർത്താസമ്മേനത്തിൽ ഫൗണ്ടേഷൻ പ്രസിഡൻറ് ഫിലിപ് കെ. തോമസ്, സെക്രട്ടറി ബി. ആനന്ദൻ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story