Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:26 AM GMT Updated On
date_range 2018-04-21T10:56:59+05:30സംരക്ഷണമില്ല; കളിമണ്‍ ഫാക്ടറിയുടെ സ്ഥലം നാട്ടുകാർ ൈകയേറുന്നു
text_fieldsപത്തനാപുരം: കളിമണ്‍ ഫാക്ടറിയുടെ സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറി. തകര്‍ന്നുവീണ കെട്ടിടവും പുറമ്പോക്ക് ഭൂമിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പ്രതാപകാലത്തിെൻറ സ്മരണയില്‍ നിലനില്‍ക്കുന്ന പട്ടാഴി ആറാട്ടുപുഴ മരുതമണ്‍ കളിമണ്‍ ഫാക്ടറിക്കാണ് ഈ ദുരവസ്ഥ. സര്‍ക്കാര്‍ വക അമ്പത് സെൻറ് സ്ഥലത്താണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഫാക്ടറി ആരംഭിച്ചത്. മണ്‍കലങ്ങളും ചട്ടികളും നിർമിക്കുകയായിരുന്നു ലക്ഷ്യം. ഹൈദരബാദില്‍നിന്ന് കൊണ്ടുവന്നിരുന്ന കളിമണ്ണായിരുന്ന പ്രധാന അസംസ്കൃതവസ്തു. എന്നാല്‍, സഹകരണസംഘത്തിെൻറ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കളിമണ്‍ ഫാക്ടറി ഇന്ന് വിസ്മൃതിയിലാണ്. ഫാക്ടറി അടച്ചിട്ട് മുപ്പത് കൊല്ലമായി. കഴിഞ്ഞ കൊല്ലം ജില്ലയില്‍നിന്ന് കൂടുതല്‍ കളിമണ്‍ ഉല്‍പന്നങ്ങള്‍ നിർമിച്ചിരുന്നത് ഇവിടെനിന്നായിരുന്നു. ഇരുപത്തിയഞ്ചോളം തൊഴിലാളികളും ഇവിടെ ജോലി ചെയ്തിരുന്നു. യന്ത്രസഹായമില്ലാതെ പൂര്‍ണമായും മനുഷ്യാധ്വാനത്തിലായിരുന്നു കലങ്ങള്‍ നിർമിച്ചിരുന്നത്. തെക്കന്‍ കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് കളിമൺ നിർമിത ഉല്‍പന്നങ്ങൾ കയറ്റി അയച്ചിരുന്നു. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലേക്ക് കളിമണ്‍ കിട്ടാതെവന്നതോടെയാണ് പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. ക്രമേണ അടച്ചുപൂട്ടിയ ഫാക്ടറി സംരക്ഷിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകളും തയാറായില്ല. തകര്‍ച്ചയിലായ കെട്ടിടത്തിെൻറ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് നിലവില്‍ തൂണുകള്‍ മാത്രം അവശേഷിക്കുകയാണ്. ഫാക്ടറി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രദേശം കാടുകയറിയ നിലയിലാണ്. ഇതോടെ സമീപത്തുള്ള സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് സ്ഥലം കൈയേറിത്തുടങ്ങി. ഏകദേശം ഇരുപത് സെൻറില്‍ താഴെ മാത്രമാണിപ്പോള്‍ ഫാക്ടറിയുടെ ചുറ്റുമുള്ളത്. കളിമണ്‍ ഫാക്ടറി അധികൃതരുടെ അനാസ്ഥ കാരണം അനാഥമായിരിക്കുകയാണ്. സ്ഥലം എറ്റെടുക്കാന്‍ പഞ്ചായത്ത് നിരവധിതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാര്യയെ കൊന്ന വയോധികൻ ഇനി ഗാന്ധിഭവെൻറ തണലിൽ പത്തനാപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന വയോധികന് ഒടുവില്‍ ഗാന്ധിഭവന്‍ അഭയമായി. കൊല്ലം പരവൂര്‍ സ്വദേശി അശോക് കുമാറിനാണ് (75) ഗാന്ധിഭവന്‍ അഭയം നല്‍കിയത്. ഭാര്യയെ നിരന്തരമായി സംശയിച്ചിരുന്ന അശോക് കുമാര്‍ അവര്‍ ഉറങ്ങിക്കിടന്ന സമയത്ത് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നുമാസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി പരവൂരും പരിസരപ്രദേശങ്ങളിലും അലഞ്ഞുനടക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞദിവസം റെയില്‍വേ ട്രാക്കില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏൽപിക്കുകയായിരുന്നു. അശോക് കുമാറിന് ഒരു മകനുണ്ടെങ്കിലും മദ്യപാനിയായ മകനും പിതാവിനെ സംരക്ഷിക്കാന്‍ തയാറല്ല. ഇയാളെ സംരക്ഷിക്കാന്‍ മറ്റ് ബന്ധുക്കളാരും തയാറാകാത്ത സാഹചര്യത്തില്‍ പരവൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി. ജയകുമാറിെൻറ ശിപാര്‍ശപ്രകാരം എ.എസ്.ഐ കെ. ഹരികുമാറിെൻറ നേതൃത്വത്തിലാണ് ഗാന്ധിഭവനിലെത്തിച്ചത്.
Next Story