Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:26 AM GMT Updated On
date_range 2018-04-21T10:56:59+05:30ഫണ്ട് ശേഖരിച്ചു
text_fieldsകൊല്ലം: കഠ്വ,- ഉന്നാവ് സംഭവങ്ങളിൽ ഇരയായ പെൺകുട്ടികളുടെ കുടുംബ-ങ്ങളെ സഹായിക്കുന്നതിനായി യൂത്ത് ലീഗ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഫണ്ട് ശേഖരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം പ്രകാരം നടത്തിയ ഫണ്ട് ശേഖരണം ജില്ലാ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. കഠ്്വ,- ഉന്നാവ് പോലുള്ള രാജ്യത്തെ ലജ്ജിപ്പിച്ച ഭീകരസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നൗഫൽ, നിഹാസ്, ജാസിം, ഷെറൂൺ ,നസറുല്ല, ജസീം, ഷെമീം എന്നിവർ ഏകദിന ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.
Next Story