Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 10:44 AM IST Updated On
date_range 21 April 2018 10:44 AM ISTബിദായ ഇസ്‌ലാമിക പഠന-സഹവാസ ക്യാമ്പിന് തുടക്കം
text_fieldsbookmark_border
കൊല്ലം: 'ബിദായ ടീൻസ് ഹബ്' എന്ന തലക്കെട്ടിൽ ഗ്രേസ് ഇൻറർ നാഷനൽ സ്കൂളിൽ എസ്.ഐ.ഒ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഇസ്‌ലാമിക പഠന-സഹവാസ ക്യാമ്പിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര മുന്നേറ്റത്തിന് മുസ്ലിംകൾ നൽകിയ പങ്ക് വളരെ വലുതാണെന്നും ഇസ്ലാം അറിവിന് നൽകുന്ന പ്രാധാന്യമാണ് അതിന് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ എസ്.ഐ.ഒ ജില്ല സെക്രട്ടറി അൽ അമീൻ അധ്യക്ഷത വഹിച്ചു. ജൈവ പച്ചക്കറി വിളവെടുപ്പ് കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 23ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 2017--18 കാലയളവിൽ അയത്തിൽ ഉഷസ്സ് നഗർ െറസിഡൻറ്സ് അസോസിയേഷനിൽ നൽകിയ പച്ചക്കറിവിത്തുകളുടെയും പച്ചക്കറി തൈകളുടെയും വിളവെടുപ്പ് കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് നിർവഹിച്ചു. വിളവെടുപ്പ് ഉത്സവത്തിന് സമിതി സംസ്ഥാന പ്രസിഡൻറ് അയത്തിൽ അൻസർ, സി.പി.ഐ സിറ്റി സെക്രട്ടറി ബിജു, സമിതി ഭാരവാഹികളായ ഷിബു റാവുത്തർ, ബിജു രാമചന്ദ്രൻ, പുരുഷോത്തമൻ, ഉഷസ്സ് നഗർ െറസിഡൻറ്സ് അസോസിയേഷൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story