Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:08 AM GMT Updated On
date_range 21 April 2018 5:08 AM GMTമലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsbookmark_border
വള്ളക്കടവ്: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി ഷെയ്ഖ് ദാവൂദ് അസറുദീനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അർധരാത്രി സിംഗപ്പൂരിൽ നിന്നെത്തിയ മലേഷ്യൻ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാൾ 200 ഗ്രാം തൂക്കം വരുന്ന നാല് സ്വർണ ബിസ്കറ്റുകൾ കാർബൺ പേപ്പറിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചുെവച്ചിരിക്കുകയായിരുന്നു. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് കസ്റ്റംസിെൻറ മെറ്റൽ ഡോറിലൂടെ പുറത്തേക്കിറങ്ങിയ ഇയാളുടെ രീതികളിൽ സംശയം തോന്നിയ എയർകസ്റ്റംസ് വിഭാഗം കൂടുതൽ പരിശോധനക്ക് വിധേയമാക്കി. ഇൗ സമയത്താണ് സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് എഴ് ലക്ഷത്തോളം രൂപ വില വരും. കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർമാരായ ജെ. ദാസ്, വിജയകുമാർ, സുപ്രണ്ടുമാരായ ജയരാജ്, രാമലക്ഷ്മി, ഇൻസ്പെക്ടർ ജോസഫ്, എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story