Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:05 AM GMT Updated On
date_range 2018-04-21T10:35:59+05:30സംസ്ഥാനത്ത് നടക്കുന്നത് ആൾക്കൂട്ടക്കൊള്ള ^കുമ്മനം രാജശേഖരൻ
text_fieldsസംസ്ഥാനത്ത് നടക്കുന്നത് ആൾക്കൂട്ടക്കൊള്ള -കുമ്മനം രാജശേഖരൻ തിരുവനന്തപുരം: ആള്‍ക്കൂട്ടക്കൊള്ളയാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍. ബി.കെ. ശേഖർ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകല്‍ ജനാധിപത്യം പ്രസംഗിക്കുകയും രാത്രി തീവ്രവാദപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരുടെ പിടിയിലാണ് കേരളം. ആദര്‍ശവാദികളെന്ന് പറഞ്ഞുനടക്കുന്നവരില്‍ പലര്‍ക്കും ഇരട്ടമുഖമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി.കെ. ശേഖര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രസന്നന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ബി.കെ. ശേഖര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ജനം ടി.വി സ്‌പെഷല്‍ കറസ്‌പോണ്ടൻറ് അനില്‍ നമ്പ്യാര്‍ക്ക് സമ്മാനിച്ചു. ബി.െജ.പി സംസ്ഥാന വൈസ്പ്രസിഡൻറ് കെ.പി. ശ്രീശന്‍, കെ. രാമന്‍പിള്ള, അഡ്വ.എസ്. സുരേഷ്, ജെ.ആര്‍. പത്മകുമാര്‍, കല്യാണി ശേഖര്‍, ഡോ.പി.പി. വാവ, തോപ്പില്‍ ദിലീപ്, അഡ്വ. കരിയം സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Next Story