Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:26 AM GMT Updated On
date_range 2018-04-20T10:56:59+05:30തിരമാലകൾ തീരം കവരുന്നു മത്സ്യത്തൊഴിലാളികൾ ഭീതിയിൽ
text_fieldsവലിയതുറ: തിരമാലകൾ തീരം കവരുന്നു, ഭീതിയോടെ മത്സ്യത്തൊഴിലാളികൾ. ഒരാഴ്ചയായി തുടരുന്ന ശക്തമായ കടൽകയറ്റം മൂലം പൂന്തുറ മുതൽ വേളി വരെയുള്ള ഭാഗങ്ങളിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറി തീരം ഇല്ലാതാകുന്ന അവസ്ഥയാണ്. ഇതുകാരണം മത്സ്യത്തൊഴിലാളികൾക്ക് തീരത്ത് വള്ളവും വലയും കയറ്റിവെക്കാൻ കഴിയാത്ത സ്ഥിതിയാണ്. തീരത്ത് െവച്ചിരുന്ന വള്ളങ്ങൾ പലതും മത്സ്യത്തൊഴിലാളികൾ സംഘടിച്ച് റോഡിലേക്ക് കയറ്റിവെച്ചു. ഇതിന് പുറമേ നിരവധി വീടുകളിലേക്കും വെള്ളംകയറുന്നതും ഭീഷണി ഉയർത്തുന്നുണ്ട്. തിരമാലകൾ തീരത്തേക്ക് അടിച്ച് കയറിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയിെല്ലന്ന് നാട്ടുകാർ അരോപിക്കുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പേ തിരമാലകൾ തീരംകവരുന്നത് തീരദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇതിന് പുറമേ ബീച്ചുകളിൽ അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുടുംബങ്ങളോട് കടലിൽ ഇറങ്ങരുതെന്ന ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. തിരമലകൾ ശക്തമായി അടിക്കുന്നതോടെ തിരകയറി തീരം നഷ്ടമാകുന്ന അവസ്ഥയാണ്. ഇതിൽനിന്ന് ശാശ്വതമായ പരിഹാരം കാണുന്നതിന് തീരത്ത് ശാസ്ത്രീയപഠനങ്ങൾ നടത്തി പുലിമുട്ടുകൾ സ്ഥാപിക്കണമെന്ന അവശ്യം അധികൃതർ ഇതുവരെയും മുഖവിലക്ക് എടുക്കാത്ത കാരണമാണ് തിര കര കയറുന്നതെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. ശാസ്ത്രീയമായ പഠനം നടത്താതെ വെറുതെ കല്ലുകൾ അടുക്കിയിട്ടതും ഇതിന് കാരണമാകുന്നു. നേരത്തേ കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് തിരമാലകൾ തീരത്തേക്ക് ആഞ്ഞടിച്ച് വീടുകൾ ഉൾപ്പെടെ തകർത്തിരുന്നു. ഇതിൽനിന്ന് രക്ഷനേടുന്നതിന് ട്രയാംങ്കിൾ കോൺക്രീറ്റുകട്ടി കൊണ്ട് പുലിമുട്ട് നിർമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനം കടലാസിൽ ഒതുങ്ങുകയായിരുന്നു. ഇതിന് പുറമെ വിഴിഞ്ഞത്ത് തുറമുഖത്തിനായി കടലിനുള്ളിലേക്ക് കൂടുതലായി ട്രഡ്ജിങ് നടത്തിയതും കടൽ കയറുന്നതിന് കാരണമായതായി മത്സ്യതൊഴിലാളികൾ പറയുന്നു.
Next Story