Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:26 AM GMT Updated On
date_range 2018-04-20T10:56:59+05:30വള്ളക്കടവിൽ പുതിയപാലം നിർമിക്കണമെന്ന് ഹൈകോടതി; ഗതാഗതം നിയന്ത്രിച്ചില്ലെങ്കിൽ പാലം തകരാൻ സാധ്യതയെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: വള്ളക്കടവിൽ നിലവിലുള്ള ബലക്ഷയം സംഭവിച്ച പാലത്തിന് പകരം പുതിയപാലം ഉടൻ നിർമിക്കണമെന്ന് ഹൈകോടതി. ബലക്ഷയം സംഭവിച്ച പാലത്തിലൂടെയുള്ള ഗതാഗതം അപകടകരമാണെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഗതാഗതം നിരോധിക്കുന്നത് സംബന്ധിച്ച് സർക്കാറിന് തീരുമാനമെടുക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം ഫയൽ ചെയ്ത പൊതു താൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക്കും ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവുമടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ്. നിലവിലെ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിേക്കണ്ടത് അനിവാര്യമാണെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. പാലം ഏത് നിമിഷവും തകരാൻ സാധ്യതയുണ്ടെന്നും പാലത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതം കർശനമായി നിരോധിക്കണമെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു. എന്നാൽ രണ്ട്തവണ പൊലീസ് സഹായത്തോടെ ശ്രമിച്ചിട്ടും തകർന്നപാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നതിനെ ചിലർ എതിർത്തതായി സർക്കാറിനുവേണ്ടി പൊതുമരാമത്ത് ചീഫ് എൻജിനീയർ അറിയിച്ചു. 2017 നവംബർ 20ന് ഗതാഗതം തടയാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം പ്രകോപിതരായി വാഹനഗതാഗതം നിരോധിച്ചുകൊണ്ട് സർക്കാർ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു. തുടർന്ന് നടത്തിയ ഉന്നതതല യോഗത്തിൽ പുതിയപാലം പ്രവർത്തനക്ഷമമാക്കുന്നതുവരെ പഴയപാലം നിലനിർത്തണമെന്ന് ചിലർ ആവശ്യപ്പെട്ടു. എന്നാൽ പഴയ പാലത്തിലൂടെയുള്ള ഗതാഗതം അപകടകരമാണ്. പാലത്തിെൻറ മധ്യഭാഗം പൊളിഞ്ഞിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കണ്ടെത്തി. പുതിയപാലം നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഗവൺമെൻറ് പ്ലീഡർ ഹൈകോടതിയെ അറിയിച്ചു.
Next Story