Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 10:53 AM IST Updated On
date_range 20 April 2018 10:53 AM ISTപൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്ന പ്രതി പിടിയിൽ
text_fieldsbookmark_border
വലിയതുറ: . വെട്ടുകാട് ബാലനഗര്‍ സ്വദേശി അനൂപിനെയാണ് (24) കൊല്ലത്ത് നിന്നും വലിയതുറ പൊലീസ് പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വലിയതുറ ഭാഗത്ത് നിന്നും മോഷണ ശ്രമത്തിനിടെ പിടിയിലായ ഇയാളെ വൈദ്യപരിശോധനക്കാനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പൊലീസിെൻറ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞത്. ഇയാളെ വൈദ്യ പരിശോധനക്ക് കൊണ്ട് പോയ പൊലീസുകാര്‍ക്ക് എതിരെ വകുപ്പ് തല നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് പൊലീസ് സംഘം ബുധനാഴ്ച പിടികൂടിയത്. കസ്റ്റഡില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ പോവാറുണ്ടായിരുന്ന സ്ഥലങ്ങളില്‍ എല്ലാം പൊലീസ് ദിവസങ്ങളായി രഹസ്യനീരിക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ കൊല്ലത്ത് ഉണ്ടന്ന് രഹസ്യവിവരം കിട്ടിയത്. മോഷണശ്രമത്തിന് പുറമെ പൊലീസിനെ വെട്ടിച്ച് കടന്ന്കളഞ്ഞതിെനതിരെയും ഇയാള്‍ക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story