Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കാരൻ...

യാത്രക്കാരൻ കുഴഞ്ഞുവീണു; കെ.എസ്​.ആർ.ടി.സി ജീവനക്കാർ രക്ഷകരായി

text_fields
bookmark_border
ഓച്ചിറ: നെഞ്ചുവേദനയെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ കുഴഞ്ഞുവീണു. ജീവനക്കാരുടെ സന്ദർഭോചിത ഇടപെടൽ മൂലം ജീവൻ രക്ഷിക്കാനായി. കാട്ടിൽകടവ് കണ്ടത്തിൽ ജയകുമാർ (63) ആണ് കുഴഞ്ഞുവീണത്. കരുനാഗപ്പള്ളി - അഴീക്കൽ റൂട്ടിൽ സർവിസ് നടത്തുന്ന ബസിൽ കയറിയ ഇദ്ദേഹം ആലുംപീടിക കഴിഞ്ഞപ്പോൾ നെഞ്ചുവേദനയെ തുടർന്ന് ബസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ബസിൽ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ നിർദേശിക്കുകയായിരുന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നു. ഉള്ളവർ സഹായത്തിനായി വന്നതുമില്ല. തുടർന്ന് ബസ് റോഡരികിൽ നിർത്തിയിട്ടശേഷം ബസ് ഡ്രൈവർ താജുദ്ദീനും കണ്ടക്ടർ സന്തോഷ് കുമാറും ചേർന്ന് അതുവഴി വന്ന ഓട്ടോ തടഞ്ഞുനിർത്തി ജയകുമാറിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാവശ്യ മരുന്നും ഇവർ വാങ്ങി നൽകി. ബുധനാഴ്ച രാവിലെ 8.15 നാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ജയകുമാർ അഴീക്കൽ ഹാർബറിലേക്ക് പോകും വഴിയാണ് ബസിൽ കുഴഞ്ഞുവീണത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story