Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:24 AM GMT Updated On
date_range 2018-04-19T10:54:00+05:30മൃഗീയ കൊലപാതകങ്ങൾക്ക് പരമാവധി ശിക്ഷ നടപ്പാക്കണം –സുന്നി ജമാഅത്ത് യൂനിയൻ
text_fieldsകൊല്ലം: മൃഗീയ കൊലപാതകങ്ങൾക്ക് പരമാവധി ശിക്ഷ നടപ്പാക്കണമെന്ന് കേരള സുന്നി ജമാഅത്ത് യൂനിയൻ സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. കഠ്വ സംഭവത്തിൽ രാജ്യം മുഴുവൻ പ്രതിഷേധിക്കുമ്പോൾ നിയമം കൈയിലെടുക്കാതെ സമൂഹം സമാധാനം പാലിക്കണം. ചെയർമാൻ നാസിമുദ്ദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് സുലൈം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.എ. ഇൻഷാദുൽ ഖാദിരി, സെക്രട്ടറിമാരായ അഷറഫ് തിരുവനന്തപുരം, ആലപ്പുഴ ജഹാംഗീർ, കോട്ടയം മൻസൂർ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ മുതിരപറമ്പ് എം.എ. വാഹിദ് കേരളപുരം ഇമാം ടി.എ. ത്വാഹ സഅദി, ഡോ. അൻസർ കൊല്ലം, അഹമദുൽ അമീൻ ബാഫഖി എന്നിവർ സംസാരിച്ചു.
Next Story