Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:33 AM GMT Updated On
date_range 18 April 2018 5:33 AM GMTേബ്രാഡ്ബാൻഡ് ഫാമിലി പാക്കേജുമായി ബി.എസ്.എൻ.എൽ
text_fieldsbookmark_border
കൊല്ലം: കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ പുതിയ േബ്രാഡ്ബാൻഡ് ഇൻറർനെറ്റ് പ്ലാൻ ബി.എസ്.എൻ.എൽ ആരംഭിച്ചു. 1,199 രൂപ മാസ വാടകക്ക് 24 മണിക്കൂറും എല്ലാ നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് കാളും ഒപ്പം ഡാറ്റയും ലഭ്യമാണ്. 30 ജി.ബി വരെയുള്ള ഡാറ്റ ഉപയോഗത്തിന് 10 എം.ബി.പി.എസും ശേഷം രണ്ട് എം.ബി.പി.എസുമാണ് വേഗത. ഈ പ്ലാനിെൻറ വരിക്കാരാവുന്നവർക്ക് മൂന്ന് പ്രീപെയ്ഡ് സിമ്മുകളും ലഭിക്കും. ഈ മൂന്ന് സിമ്മുകളിലും അൺലിമിറ്റഡ് കാളുകളും ഡാറ്റയും ഫ്രീ പി.ആർ.ബി.ടി ട്യൂണും ലഭ്യമാണ്. ഇതിന് പുറമേ ഒരു സിമ്മിൽ ഫ്രീ ഓൺലൈൻ ടി.വി, പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തിെൻറ സൗജന്യ ഓൺലൈൻ എജുക്കേഷൻ എന്നിവയും ലഭിക്കും. നിലവിലെ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനിലേക്ക് മാറാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story