Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാത ഭൂമി...

ദേശീയപാത ഭൂമി ഏറ്റെടുക്കൽ; ഹിയറിങ്​ നടത്തി

text_fields
bookmark_border
കൊല്ലം: ദേശീയപാത വികസനത്തിനായി പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ് കാവനാട് ലാൻഡ് അക്വിസിഷൻ (എൻ.എച്ച്) ഓഫിസിൽ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ആർ. സുമീതൻപിള്ളയുടെ നേതൃത്വത്തിൽ നടന്നു. ഇതുസംബന്ധിച്ച വിജ്ഞാപനവുമായി ബന്ധപ്പെട്ട് മാർച്ച് 31 വരെ ലഭിച്ച 287 പരാതികളിൽ കരുനാഗപ്പള്ളി താലൂക്കിലെ നീണ്ടകര, ചവറ, പന്മന, വടക്കുംതല വില്ലേജ് മേഖലകളിൽനിന്നുള്ള 120 എണ്ണമാണ് ചൊവ്വാഴ്ച പരിഗണിച്ചത്. രണ്ടാം ഘട്ട ഹിയറിങ് 24ന് നടക്കും. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിക്കും ഇവിടത്തെ കെട്ടിടങ്ങൾക്കും പരമാവധി നഷ്ടപരിഹാരം നൽകുക, ഭൂമി നഷ്ടപ്പെടുന്നവർക്ക് സംരക്ഷണവും മാന്യമായ പാക്കേജും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിക്കാർ ഉന്നയിച്ചത്. സ്പെഷൽ തഹസിൽദാർ പി. മുരളീധരൻപിള്ള, സ്പെഷൽ ടീം സൂപ്പർവൈസർ ബി. കൃഷ്ണകുമാർ, കെ. ശിവദാസൻ തുടങ്ങിയവരും ഹിയറിങ്ങിൽ പങ്കെടുത്തു. ജലക്ഷാമത്തിന് പരിഹാരം കാണാൻ ഹരിതകേരളം മിഷ​െൻറ ജലജാഗ്രതാ പാർലമ​െൻറ് കൊല്ലം: വരൾച്ചക്കും ജലക്ഷാമത്തിനും ശാശ്വത പരിഹാരം കാണാൻ വാർഡ്തലംവരെ എത്തുന്ന വിപുലമായ പരിപാടികൾ ഹരിതകേരളം മിഷ​െൻറ ജലസംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും. ലോക ജലദിനാചരണത്തി​െൻറ തുടർച്ചയായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലജാഗ്രതാ പാർലമ​െൻറുകൾ അതത് സ്ഥാപനങ്ങളിലെ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പ്രദേശത്തെ വായനശാലകൾ, ഗ്രന്ഥശാലകൾ, സന്നദ്ധ--സാംസ്കാരിക സംഘടനകൾ, ക്ലബുകൾ, കലാസമിതികൾ എന്നിവയുടെയും സാക്ഷരതാ േപ്രരക്മാർ, ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെയും സഹകരണത്തോടെയാണ് വാർഡ് തലത്തിൽ ജല പാർലമ​െൻറ് നടത്തുന്നത്. വാർഡിലെ ജലലഭ്യതയുടെ അവലോകനം, വേനൽക്കാല ജലലഭ്യത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണം, ഓരോ പ്രദേശത്തെയും ജലലഭ്യത, ജലശുചിത്വം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, േസ്രാതസ്സുകൾ ശുചിയാക്കൽ, ജലത്തി​െൻറ ഗുണനിലവാരവും ലഭ്യതയും ഉറപ്പുവരുത്തൽ, േസ്രാതസ്സുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണം തുടങ്ങിയവയാണ് വാർഡ്തല ജലജാഗ്രതാ പാർലമ​െൻറിൽ ചർച്ച ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ പഠിച്ച് വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കാനും സമയബന്ധിതമായി ചെയ്യേണ്ട ജലസുരക്ഷാ പ്രവർത്തനങ്ങൾ പ്രാധാന്യമനുസരിച്ച് പൂർത്തീകരിക്കാനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാങ്കേതിക സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതികൾ നീർത്തട നടത്തം സംഘടിപ്പിക്കുകയും നീർത്തട മാസ്റ്റർ പ്ലാനുകൾ തയാറാക്കിവരുകയുമാണ്. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരാണ് സാങ്കേതിക സമിതി കൺവീനർമാരായി പ്രവർത്തിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story