കേരളീയ ഭക്ഷണത്തി​െൻറ മേന്മ പടർത്താൻ കേരളീയം ബ്രാൻഡുമായി ഹോട്ടൽ റാവിസ്

05:47 AM
17/04/2018
കൊല്ലം: ലോകമെമ്പാടും കേരളീയ ഭക്ഷണത്തി​െൻറ മേന്മ പടർത്താൻ കേരളീയം ബ്രാൻഡ് എന്ന ലക്ഷ്യത്തോടെ ഹോട്ടൽ റാവിസ്. ഇതി​െൻറ ആദ്യപടിയായി ബി.ബി.സിയുടെ മാസ്‌റ്റർ ഷെഫ് മത്സരത്തിൽ മത്സരാർഥിയായ ആദ്യ മലയാളിയും ഇന്ത്യക്കാരനുമായ ഷെഫ് സുരേഷ് പിള്ള പ്രധാന ഷെഫായി റാവിസിൽ ചുമതലയേറ്റു. കൊല്ലത്തി​െൻറ പ്രധാന മത്സ്യമായ കരിമീനിനെ അന്താരാഷ്‌ട്ര തലത്തിൽ എത്തിക്കുന്നതി​െൻറ ഭാഗമായി കരിമീൻ ക്ലബ്, റാവിസിലെ പുതിയ ഫുഡ് മെനു എന്നിവയുടെ ലോഞ്ചിങ് റാവിസിൽ നടന്ന ചടങ്ങിൽ റാവിസ് ഉടമ രവി പിള്ള, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. 14 വർഷമായി ലണ്ടനിലായിരുന്നു സുരേഷ് പിള്ള. ചവറ തെക്കുംഭാഗം സ്വദേശിയാണ്. ഔദ്യോഗികഫലമായ ചക്കയുടെ പ്രചാരണം നടത്തും.
Loading...
COMMENTS