Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഠ്​വ, ഉന്നാവ് സംഭവം:...

കഠ്​വ, ഉന്നാവ് സംഭവം: പ്രതിഷേധറാലി നടത്തി

text_fields
bookmark_border
ഇരവിപുരം: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ പ്രതിഷേധിച്ച് കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ല കമ്മിറ്റി പള്ളിമുക്കിൽ പ്രതിഷേധറാലി നടത്തി. മാടൻനടയിൽനിന്ന് ആരംഭിച്ച റാലിക്ക് കടയ്ക്കൽ ജുനൈദ്, കണ്ണനല്ലൂർ നാഷിദ് ബാഖവി, തേവലക്കര ജെ.എം. നാസറുദ്ദീൻ, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, കുറുഞ്ഞിലക്കാട് നവാസ് മന്നാനി, സാക്കിർ ഹുസൈൻ ദാരിമി, കുണ്ടുമൺ ഹുസൈൻ മന്നാനി, കോട്ടൂർ നൗഷാദ്, എ.എം. യൂസുഫുൽ ഹാദി, സലാഹുദ്ദീൻ ഉവൈസി, അക്‌ബർഷാ മൈലാപ്പൂര് എന്നിവർ നേതൃത്വം നൽകി. തുടർന്ന്, പള്ളിമുക്കിൽ നടന്ന പ്രതിഷേധ സംഗവമം സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കണ്ണനല്ലൂർ നാഷിദ് ബാഖവി അധ്യക്ഷതവഹിച്ചു. ഡി.കെ.എൽ.എം സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി ആമുഖ പ്രഭാഷണവും കാരാളി ഇ.കെ. സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണവും നടത്തി. തേവലക്കര ജെ.എം. നാസറുദ്ദീൻ, ശാക്കിർ ഹുസൈൻ ദാരിമി, അബ്ദുൽ ഹക്കീം മൗലവി, കൊട്ടിയം സാദിഖ് മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story