Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 10:57 AM IST Updated On
date_range 17 April 2018 10:57 AM ISTസർക്കാറും ഡോക്ടർമാരും ജനങ്ങളെ വെല്ലുവിളിക്കുന്നു ^വി.എസ്. ശിവകുമാർ എം.എൽ.എ
text_fieldsbookmark_border
സർക്കാറും ഡോക്ടർമാരും ജനങ്ങളെ വെല്ലുവിളിക്കുന്നു -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: സമരം നാലുദിവസം പിന്നിടുമ്പോൾ ചർച്ച നടത്തില്ലെന്ന് സർക്കാറും സമരത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോക്ടർമാരും പ്രഖ്യാപിച്ചിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. കേരളത്തിലെ സർക്കാർ ആശുപത്രികൾ മുഴുവൻ നാലുദിവസമായി സ്തംഭനാവസ്ഥയിലാണ്. സ്പെഷാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നില്ല. സർക്കാറിെൻറയും ഡോക്ടർമാരുടെയും തീരുമാനങ്ങൾമൂലം ജനങ്ങളാകെ ദുരിതത്തിലാണ്. ഒന്നുകിൽ സമരം ചർച്ചചെയ്ത് ഒത്തുതീർപ്പാക്കണം, അല്ലെങ്കിൽ ആരോഗ്യമേഖലയിൽ ബദൽ സംവിധാനം ഏർപ്പെടുത്തണം. മനുഷ്യജീവൻ വിലപേശിയുള്ള സമരം അവസാനിപ്പിക്കുന്നതിന് സർക്കാറിെൻറ ഭാഗത്തുനിന്ന് അടിയന്തര ശ്രമങ്ങളുണ്ടാകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story