Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 10:39 AM IST Updated On
date_range 17 April 2018 10:39 AM ISTഭാരതത്തിെൻറ മതേതരത്വ മുഖം വീണ്ടെടുക്കാൻ ജനമനസ്സുണരണം ^എൻ.കെ.പ്രേമചന്ദ്രൻ എം.പി
text_fieldsbookmark_border
ഭാരതത്തിെൻറ മതേതരത്വ മുഖം വീണ്ടെടുക്കാൻ ജനമനസ്സുണരണം -എൻ.കെ.പ്രേമചന്ദ്രൻ എം.പി ചവറ: ഭാരതത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരത്വ മുഖം വീണ്ടെടുക്കാൻ ജനമനസ്സുണരണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ജവഹർ ബാലജനവേദി ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഊഞ്ഞാൽ' എന്നപേരിൽ കൊട്ടുകാട് സംഘടിപ്പിച്ച സർഗാത്മക ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരിൽ കൊല്ലപ്പെട്ട ബാലികയുടെ ഘാതകരെ വിട്ടയക്കാൻ രണ്ടു ബി.ജെ.പി മന്ത്രിമാർ തെരുവിലിറങ്ങിയത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണ്. വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും രാഷ്ട്രീയം വളർത്തിക്കൊണ്ട് വരുകയാണ് രാജ്യഭരണാധികാരികൾ. കയറിക്കിടക്കാൻ ഇടമില്ലാത്തവരെ പോലും നിഷ്ഠുരമായി ഇല്ലാതാക്കുന്ന ജാതി ചിന്തകൾ പുതുതലമുറയിലും കുത്തി നിറയ്ക്കാനുള്ള ശ്രമം ചെറുത്തു തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാലജനവേദി ചവറ ബ്ലോക്ക് ചെയർമാൻ എ. സാദിഖ് അധ്യക്ഷതവഹിച്ചു. രണ്ടാം തവണയും മികച്ച പാർലമെേൻററിയൻ അവാർഡ് നേടിയ എൻ.കെ.പ്രേമചന്ദ്രൻ എം.പിയെയും വനം വകുപ്പിെൻറ വനമിത്ര പുരസ്‌കാര ജേതാവ് സുമൻജിത്ത്മിഷയെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ലളിത, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബാബു ജി. പട്ടത്താനം, യൂത്ത്കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ശരത് പട്ടത്താനം, എൻ. രാജു, ബി. ശങ്കരനാരായണപിള്ള, കുറ്റിയിൽ സാലിയത്, ഷംസുദ്ദീൻ, നസീർ അഹമ്മദ്, നാസിം, കണ്ണൻ, എഫ്. അൽത്താഫ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ബിജു മാവേലിക്കര, കാർത്തിക് ശശി എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. അരുൺരാജ് ഉദ്‌ഘാടനം ചെയ്തു. പന്മന ബ്ലോക്ക് ചെയർപേഴ്സൺ എ. ഷാഹിദ് സമാപനസന്ദേശം നൽകി. എൻ. അൽത്താഫ് സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർ മകളേ മാപ്പ് എന്ന മുദ്രാവാക്യമുയർത്തി കൊട്ടുകാട് ജങ്ഷനിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story