പപ്പ കരൾ പകുത്തുനൽകും, പക്ഷേ പണം...‍?

05:32 AM
15/04/2018
തിരുവനന്തപുരം: കരൾ പകുത്തുനൽകാൻ പപ്പ തയാറാണ്; പക്ഷേ ഇൗ സ്നേഹക്കരളിൽ ജീവൻതുടിക്കാൻ സുമനസ്സുകൾ കനിയണം. പള്ളിച്ചൽ, ഇടക്കോട്, താന്നിവിള, സ്നേഹഭവനിൽ സുരേഷി​െൻറ മകൻ പി.എസ്. പ്രേംസാഗർ (18) ആണ് കരുണകാത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. മാന്നാർ, കെ.ഇ കോളജിൽ ബി.എസ്സി സൈക്കോളജി ഒന്നാംവർഷ വിദ്യാർഥിയായ പ്രേംസാഗറിന് മഞ്ഞപ്പിത്തം ബാധിച്ചാണ് കരളി​െൻറ പ്രവർത്തനം തകരാറിലായത്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് കരൾ മാറ്റിവെക്കൽ മാത്രമാണ് ജീവൻ നിലനിർത്താൻ ഏക പോംവഴി. അത് എത്രയുംവേഗം നടത്തണം. ശ്രദ്ധാപൂർവമായ തുടർചികിത്സകൂടി ആവശ്യമുള്ളതിനാൽ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുന്നത് ഗുണകരമാകുമെന്നും ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. അതിലേക്ക് 20 ലക്ഷം രൂപയെങ്കിലും ചെലവുവരും. അപസ്മാര രോഗമുള്ള പിതാവും ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ള മാതാവും വിദ്യാർഥിനിയായ സഹോദരിയുമടങ്ങുന്ന കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയാണ്. ഇൗ സാഹചര്യത്തിലും മകനുവേണ്ടി കരൾ പകുത്തുനൽകാൻ പിതാവ് സുരേഷ് തയാറാണ്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ആവശ്യമായ പണം സുമനസ്സുകൾ കനിയണം. സഹോദരി പി.എസ്. സ്നേഹ സാന്ദ്രയുടെ പേരിൽ കനറാ ബാങ്ക്, പൂജപ്പുര ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 2892101006205, െഎ.എഫ്.എസ്.സി കോഡ്: CNRB0002892.
Loading...
COMMENTS