കഠ്​വയിലേത്​ മനുഷ്യത്വം മരവിച്ച സംഭവം ^ജംഇയ്യതുൽ ഉലമ

05:32 AM
15/04/2018
കഠ്വയിലേത് മനുഷ്യത്വം മരവിച്ച സംഭവം -ജംഇയ്യതുൽ ഉലമ തിരുവനന്തപുരം: കശ്മീരിലെ കഠ്വയിൻ പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവം മനുഷ്യമനസ്സിനെ വേദനിപ്പിക്കുന്നതും കാടത്തം നിറഞ്ഞതുമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി. കുറ്റവാളികളെ ശിക്ഷിക്കാൻ രാജ്യത്തെ നിയമസംവിധാനങ്ങൾ തയാറാകണം. പാവനമായ ആരാധനാലയങ്ങൾപോലും ഇത്തരം നീചവൃത്തിക്ക് മറയാക്കുന്നത് ജുഗുപ്സാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
Loading...
COMMENTS