കഠ്​വ: പ്രതികളെ പിന്തുണക്കുന്ന ആർ.എസ്​.എസിനെ ഒറ്റപ്പെടുത്തണം ^ചെന്നിത്തല

05:32 AM
15/04/2018
കഠ്വ: പ്രതികളെ പിന്തുണക്കുന്ന ആർ.എസ്.എസിനെ ഒറ്റപ്പെടുത്തണം -ചെന്നിത്തല തിരുവനന്തപുരം: രാജ്യത്തി​െൻറ ആത്മാവിനെ പിടിച്ചുകുലുക്കിയ സംഭവമാണ് കശ്മീരിലേതെന്നും ഇത്തരം നരാധമന്മാർക്ക് പിന്തുണ കൊടുക്കുന്ന ആർ.എസ്.എസിനെ ജനം ഒറ്റപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ 127-ാം ജന്മദിനാഘോഷം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അക്രമവും പീഡനവും വര്‍ധിക്കുന്നതായും മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശം പോലും ദലിത് വിഭാഗങ്ങൾക്ക് നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദലിത് വിഭാഗങ്ങൾ കണ്ണീരും പരിവട്ടവുമായി കഴിയുേമ്പാഴും സംവരണം വേണ്ടെന്നതാണ് ആർ.എസ്.എസ് നിലപാട്. സംസ്ഥാനത്ത് ദലിത് വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമത്തിൽ കേസെടുക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നു. സർക്കാർ മൗനം പാലിക്കുകയാണ്. സാമൂഹിക സമത്വത്തിനുവേണ്ടി നിര്‍ഭയവുമായ പോരാട്ടങ്ങള്‍ നടത്തിയ വ്യക്തിത്വമാണ് അംബേദ്കറുടേതെന്നും അദ്ദേഹം പറഞ്ഞു. പുണെയിലെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍നിന്ന് ഭരണം നിയന്ത്രിക്കുന്നതിനാലാണ് ദലിത് അക്രമങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. ആര്‍.എസ്.എസ് ഇടപെടലിനെ തുടര്‍ന്നാണ് ദലിത് പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ. വിദ്യാധരന്‍, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ സംസാരിച്ചു.
Loading...
COMMENTS